പലഹാരം മോഷ്ടിക്കുന്നതിനിടെ ‘അമ്മ കൈയോടെ പൊക്കി; രക്ഷപെടാൻ കിടിലൻ ഐഡിയയുമായി കുഞ്ഞുമിടുക്കി, ചിരി വീഡിയോ

അടുക്കളയിൽ അമ്മ ഒളിപ്പിച്ചുവയ്ക്കുന്ന പലഹാരപാത്രങ്ങൾ മോഷ്ടിച്ച ഒരു ബാല്യം ഇല്ലാത്തവർ ഉണ്ടാകില്ല. അത്തരത്തിൽ ഏറെ കൗതുകവും അതിലേറെ രസകരവുമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകൃഷിക്കുന്നത്.
അടുക്കളയിൽ അമ്മ ഒളിപ്പിച്ച പലഹാരം പാത്രത്തിൽ നിന്നും പലഹാരം എടുക്കുന്നതിനിടെ ‘അമ്മ കൈയോടെ പൊക്കി. ഈ സാഹചര്യത്തിലൂടെ കടന്നുപോയവരാകും നമ്മളിൽ പലരും. അന്നൊക്കെ പലഹാരം കിട്ടില്ലെന്ന് മാത്രമല്ല. നല്ല അടിയും കിട്ടിയിട്ടുണ്ടാവും. എന്നാൽ അമ്മയുടെ കൈയിൽ നിന്നും തല്ലുകിട്ടാതിരിക്കാൻ ഒരു കുഞ്ഞുമിടുക്കി പ്രയോഗിച്ച മാർഗമാണ് സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.
Read also: ഊഞ്ഞാലിന് അരികെ സ്വയം ഒരു വീഴ്ച; ‘കുഞ്ഞാവ’യുടെ അഭിനയം വൈറല്‍: ചിരിവീഡിയോ
നമുക്കാരും ഈ ഐഡിയ പറഞ്ഞു തന്നില്ലല്ലോ എന്നാണ് വീഡിയോയ്ക്ക് മിക്കവരും അഭിപ്രായപ്പെടുന്നത്.
മോഷണം അമ്മ പിടിച്ചുവെന്ന് കണ്ട ഉടനെ ഉറക്കം അഭിനയിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഉറക്കത്തിൽ താൻ അറിയാതെ എന്തോ സംഭവിച്ച തുപോലെയാണ് പിന്നെ കുഞ്ഞുമിടുക്കിയുടെ ആക്ഷൻ മുഴുവൻ.
ഏറെ നിഷ്ക്കളങ്കവും കൗതുകം നിറഞ്ഞതുമായ ഈ വീഡിയോ ഇതിനോടകം സൈബർ ഇടങ്ങളിൽ ചിരി പടർത്തികഴിഞ്ഞു. ക്രിസ് ജെ വോണ്‍ എന്ന യുവതിയാണ് മകളുടെ കുസൃതി ഫോണില്‍ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏകദേശം 40 ലക്ഷം ആളുകളാണ് ട്വിറ്ററില്‍ മാത്രം വീഡിയോ കണ്ടത്. എന്തായാലും ഈ കുട്ടി കുറുമ്പിയുടെ ഐഡിയ തർത്തുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
Lil mama pretended to act sleep when she got caught stealing snacks😩😂😂 pic.twitter.com/ZzDK9qmbBD
— 🇧🇧 (@rahm3sh) July 6, 2020
Story Highlights: little girl steals snacks gets caught by mother viral video