മമ്മൂട്ടി ജനിച്ചു വളർന്ന ചെമ്പിലെ തറവാട്- വീഡിയോ

July 1, 2020

താരവിശേഷങ്ങളോട് എന്നും പ്രേക്ഷകർക്ക് കൗതുകമാണ്. അടുത്തിടെ നടൻ മമ്മൂട്ടിയുടെ പുതിയ വീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോൾ മമ്മൂട്ടിയും സഹോദരൻ ഇബ്രാഹിം കുട്ടിയും കുട്ടിക്കാലം ചിലവഴിച്ച വൈക്കം ചെമ്പിലെ തറവാടാണ് ശ്രദ്ധേയമാകുന്നത്.

ഇബ്രാഹിം കുട്ടിയുടെ ഇബ്രൂസ് ഡയറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് കുട്ടിക്കാലം ചിലവഴിച്ച തറവാട് പരിചയപ്പെടുത്തുന്നത്. ഇപ്പോൾ ആൾതാമസമില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന വീടും പരിസരവും പ്രേക്ഷകർക്കായി പരിചയപ്പെടുത്തുകയാണ് ഇബ്രാഹിം കുട്ടി.

അടുത്തിടെ മമ്മൂട്ടിയുടെ കുടുംബ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. ഉപ്പ ഇസ്മയിലും ദുൽഖറിന്റെ ചെറുപ്പകാലവുമൊക്കെ ചിത്രങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതേസമയം, പാചക വിശേഷങ്ങളും യാത്ര വിശേഷങ്ങളുമൊക്കെയായി ഇബ്രൂസ് ഡയറിയുമായി ഇബ്രാഹിം കുട്ടിയും സജീവമാണ്.

Story highlights- mammootty’s childhood home