കാട്ടിനുള്ളിലെ വിവാഹവാര്‍ഷിക ആഘോഷത്തിനിടെ കുരങ്ങന്‍റെ സര്‍പ്രൈസ് എന്‍ട്രി പിന്നെ കേക്കുമായി ഒരു ഓട്ടം: വൈറല്‍ വീഡിയോ

July 11, 2020
Monkey runs away with cake from a wedding anniversary celebration

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ സംഭവിച്ചതാണെങ്കില്‍ കൂടിയും ചില ദൃശ്യങ്ങള്‍ ഇടയ്ക്കിടെ സൈബര്‍ ഇടങ്ങളില്‍ വീണ്ടും വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള ഒരു രസികന്‍ കാഴ്ച ശ്രദ്ധ നേടുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി.

കാട്ടില്‍ വെച്ചു നടന്ന ഒരു വിവാഹ വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് അരങ്ങേറിയ ചില രസികന്‍ സംഭവങ്ങളാണ് വീഡിയോയില്‍. ഓരോ ആഘോഷങ്ങളെയും വ്യത്യസ്തമാക്കാന്‍ പലരും ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാവാം ഒരു പക്ഷെ ഈ വിവാഹ വാര്‍ഷിക ആഘോഷം കാട്ടിലാക്കിയതും.

Read more: ലോക്ക്ഡൗണ്‍ കാലത്ത് ഇങ്ങനേയും പാട്ട് റെക്കോര്‍ഡ് ചെയ്യാം; അലമാരയ്ക്കുള്ളിലെ പാട്ട് റെക്കോര്‍ഡിങ് വീഡിയോ പങ്കുവെച്ച് മംമ്ത

എന്നാല്‍ ആഘോഷത്തിനിടെ നടന്ന കേക്ക് കട്ടിംഗ് ആണ് ശ്രദ്ധേയം. കേക്ക് മുറിച്ച് ഒരു കഷ്ണം എടുത്തപ്പോഴേക്കും ക്ഷണിക്കാതെ ഒരു അതിഥി എത്തി. അതും ഒരു കുരങ്ങന്‍. കേക്കുമായി ഒറ്റയോട്ടമായിരുന്നു പിന്നീട്. നിമിഷ നേരം കൊണ്ടാണ് കേക്ക് മുഴുവനും എടുത്ത് അടുത്തുള്ള മരത്തിന് മുകളിലേക്ക് കുരങ്ങന്‍ കയറിപ്പോയത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഈ ദൃശ്യങ്ങള്‍ വീണ്ടും ട്വീറ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്. ‘കാട്ടിനുള്ളിലെ വിവാഹ വാര്‍ഷിക ആഘോഷം; ഒരു സര്‍പ്രൈസുമുണ്ട്’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് കാഴ്ചക്കാരും ഏറെയാണ്.

Story highlights: Monkey runs away with cake from a wedding anniversary celebration

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!