മരക്കൊമ്പില്‍ നിന്നും വെള്ളക്കെട്ടിലേക്ക് തകര്‍പ്പന്‍ ഡൈവ്: കുട്ടിക്കുരങ്ങുകളുടെ വീഡിയോ വൈറല്‍

July 2, 2020
Monkeys dive to pool goes internet viral

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളും പക്ഷികളുമൊക്കെയാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടാറുള്ളത്.

സ്വഭാവത്തില്‍ മനുഷ്യരുമായി എറെ സാമ്യം പുലര്‍ത്തറുണ്ട് കുരങ്ങന്മാര്‍. അതുകൊണ്ടുതന്നെ ചിരി നിറയ്ക്കുന്ന കുരങ്ങന്മാരുടെ കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും.

Read more: ‘മനസ്സ് നിറയ്ക്കുന്ന ആലിംഗനം’; വീരേന്ദ്ര സേവാഗ് പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് സൈബര്‍ ലോകം

മരക്കൊമ്പില്‍ നിന്നും താഴെയുള്ള വെള്ളക്കെട്ടിലേക്ക് ഡൈവ് ചെയ്യുകയാണ് കുട്ടിക്കുരങ്ങന്മാരുടെ ഒരു പട. ബാല്യകാലത്തില്‍ കുട്ടികള്‍ വീടിനു സമീപത്തുള്ള പുഴയില്‍ ഇത്തരത്തില്‍ ഡൈവ് ചെയ്ത് അവധിക്കാലങ്ങള്‍ ആസ്വദിക്കാറുണ്ട്. നാട്ടിന്‍പുറങ്ങളിലെ സ്ഥിരം കാഴ്ചയുമാണ് ഇത്. പലരുടേയും ബാല്യകാല സ്മരണകളെ അനുസ്മരിപ്പിക്കുന്നതാണ് കുരങ്ങന്‍മാരുടെ ഈ ഡൈവ്.

Story highlights: Monkeys dive to pool goes internet viral

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!