കൊവിഡിനും ഡെങ്കിപ്പനിയ്ക്കും സമാനലക്ഷണങ്ങൾ കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ധർ
മാസങ്ങളായി കൊവിഡ്- 19 ഭീതിയിലാണ് ലോകജനത. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കേരളത്തിൽ കാലവർഷവും ശക്തമായതോടെ നിരവധിയിടങ്ങളിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊവിഡിനും ഡെങ്കിപ്പനിയ്ക്കും സമാനലക്ഷണങ്ങൾ ഉള്ളതിനാൽ ഏറെ കരുതലോടെ ഇരിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്.
കൊവിഡും ഡെങ്കിപ്പനിയും തിരിച്ചറിയാൻ പ്രത്യേകത പരിശോധനകൾ ആവശ്യമാണ്. ഒരു രോഗം മറ്റേ രോഗത്തെ സങ്കീർണമാക്കാനുള്ള സാധ്യതകളും കൂടുതലാണ്. രണ്ടു രോഗങ്ങളും ഒന്നിച്ചുവന്നാൽ, ഒരു രോഗം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്നത് മറ്റേ രോഗം പെട്ടെന്ന് പിടിപെടാനും മരണത്തിനും വരെ കാരണമായേക്കാം.
Read also: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; കർണാടകയിലും തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
അതിന് പുറമെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ബാധിതരെ കൂടി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നത് ആരോഗ്യപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ ഏറെ കരുതലോടെ ഇരിക്കണം.
ഓർക്കുക: രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ ഭേദമാണ് രോഗം വരാതെ സൂക്ഷിക്കുന്നത്
Story Highlights:most of the symptom are common for dengue and covid 19