നേരില്‍ കണ്ടാല്‍ സാമ്യമില്ല; പക്ഷെ മേക്കപ്പിലൂടെ അരമണിക്കൂര്‍ കൊണ്ട് സൃഷ്ടിച്ചത് ‘നയന്‍താര ലുക്ക്’

‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ’ എന്നു ചോദിക്കാന്‍ വരട്ടെ. മേക്കപ്പുകള്‍ക്ക് പരിധിയില്ല. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നത്. നേരില്‍ കണ്ടാല്‍ നയന്‍താരയുമായി സാമ്യമില്ലാത്ത ഒരു പെണ്‍കുട്ടിയെ മേക്കപ്പിലൂടെ നയന്താരയാക്കി മാറ്റിയിരിക്കുകയാണ്. അതും വെറും അര മണിക്കൂര്‍ കൊണ്ട്.
വിശ്വശ്രീ എന്ന തമിഴ് മോഡലിനെയാണ് ഇത്തരത്തില്‍ നയന്താരയാക്കി മാറ്റിയത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ കണ്ണന് രാജമാണിക്കമാണ് ഈ മേക്കോവറിന് പിന്നില്‍. വിശ്വശ്രീയെ നേരില്‍ കണ്ടാല്‍ നയന്‍താരയുമായി സാദൃശ്യമൊന്നും തന്നെയില്ല. പക്ഷെ മേക്കപ്പ് ചെയ്ത് കഴിഞ്ഞപ്പോള്‍ അതിശയിപ്പിക്കുന്ന നയന്‍താരയുടെ രൂപസാദൃശ്യം.
Read more: കേട്ടുകൊണ്ടേയിരിക്കും; ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ആര്യ ദയാല്‍
അടുത്തിടെ തൃശ്ശൂര്‍ക്കാരിയായ മിതു വിജില്‍ എന്ന പെണ്‍കുട്ടിയും ഇത്തരത്തില്‍ നയന്‍താരയുടെ ലുക്കില്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മേക്കപ്പിലൂടെയാണ് മിതുവും നയന്‍ താരയുടെ ലുക്ക് സൃഷ്ടിച്ചെടുത്തത്. മേക്കോവര്‍ വീഡിയോയും മിതു യുട്യൂബില്‍ പങ്കുവെച്ചിരുന്നു.
Story highlights: Nayanthara recreation model viral video