‘എന്റെ പേര് രമേഷ്, പണ്ട് പ്രോഗ്രാം ചെയ്തു കിട്ടിയ പൈസ കൊണ്ട് ടൂർ പോയിട്ടുണ്ട്’- രസികൻ കുറിപ്പുമായി രമേഷ് പിഷാരടി

July 21, 2020

ചിത്രങ്ങളേക്കാൾ ചിരിപ്പിക്കുന്ന വാക്കുകളാണ് രമേഷ് പിഷാരടിയുടെ പ്രത്യേകത. ഒറ്റ വാക്കിലും വാചകത്തിലുമൊക്കെ രമേഷ് പിഷാരടി ഒളിപ്പിക്കുന്ന കുസൃതി വളരെ രസകരമാണ്. രമേഷിൻറെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ഇങ്ങനെയുള്ളതാണ്.

‘എന്റെ പേര് രമേഷ് ..പ്രോഗ്രാം ചെയ്‌ത് കിട്ടിയ പൈസ കൊണ്ട് പണ്ട് ഊട്ടിയ്ക് ടൂർ പോയിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത് വളരെ സിംപിൾ ആണ്, എല്ലാവർക്കും ചെയ്യാം.’ എന്നാണ് രമേശ് പിഷാരടിയുടെ വാക്കുകൾ. ലോക്ക് ഡൗൺ സമയത്ത് വൈറലായ ഒരു പരസ്യത്തിന്റെ പാരഡിയായാണ് രമേഷ് പിഷാരടി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

നിരവധി താരങ്ങളാണ് രമേഷ് പിഷാരടിയുടെ കുറിപ്പ് ഏറ്റെടുത്തത്. ഒട്ടേറെ സിനിമാ താരങ്ങളും കമന്റുകൾ പങ്കുവെച്ചു.കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പമുള്ള ചിത്രവും രമേഷ് പിഷാരടി പങ്കുവെച്ചിരുന്നു. ഒരു ഫാമിലി എന്റർടെയ്‌നർ ചിത്രം എന്ന കുറിപ്പോടെയാണ് കുടുംബ ചിത്രം പങ്കുവെച്ചത്.

Read More: ‘എന്റെ സ്വപ്‌നത്തിന്‍ താമര പൊയ്കയില്‍…’; വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം: കുരുന്ന് പാട്ടുകാരിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ചടുലമായ സംഭാഷണ ശൈലികൊണ്ടും കൗണ്ടറുകൾകൊണ്ടും വളരെ പെട്ടെന്ന് പ്രേക്ഷക പ്രിയങ്കരനായി മാറിയ ആളാണ് രമേഷ് പിഷാരടി. സ്റ്റേജ് കലാകാരനായിരുന്ന രമേഷ് പിഷാരടി ടെലിവിഷൻ അവതാരകനായും നടനായും സംവിധായകനായുമൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘പഞ്ചവർണ്ണ തത്ത’, ‘ഗാനഗന്ധർവൻ’ എന്നീ ചിത്രങ്ങളിലൂടെയാണ് രമേഷ് പിഷാരടി സംവിധാന രംഗത്ത് ചുവടുറപ്പിച്ചത്.

Story highlights-ramesh pisharady’s funny facebook post