‘ശകുന്തള ദേവി’യായി ജീവിച്ച് വിദ്യാ ബാലൻ; ശ്രദ്ധേയമായി ട്രെയ്‌ലർ

July 15, 2020

ഇന്ത്യന്‍ ഹ്യൂമന്‍ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പറയുന്ന ചിത്രം ‘ശകുന്തള ദേവി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിദ്യാ ബാലന്‍ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായെത്തുന്നത്. ബംഗാളി നടനായ ജിഷു സെന്‍ഗുപ്തയാണ് ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവായെത്തുന്നത്. പരിതോഷ് ബാനര്‍ജി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന് വേണ്ടിയുള്ള വിദ്യാ ബാലന്റെ മെയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. താരത്തിന്റെ പുതിയ ഹെയര്‍സ്‌റ്റൈലും ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അനു മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read also: ‘എത്ര മനോഹരമായ ആചാരങ്ങൾ’, കടയുടമയുടെ സാന്നിധ്യമില്ലാതെ തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പുകൾ; കൊറോണക്കാലത്തും ശ്രദ്ധിക്കപ്പെട്ട് മിസോറാം

അതേസമയം ചിത്രത്തിന്റേതായി പുറത്തുവന്ന മോഷന്‍ പോസ്റ്റര്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ലോക ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാ ബാലന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

അമാനുഷികമായ കണക്കുകൂട്ടല്‍ വേഗത്തിന്റെ പേരില്‍ പ്രശസ്തയായ ശകുന്തള ദേവി, അഞ്ചാം വയസില്‍ 18 വയസ്സായവര്‍ക്കുവേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം സംബന്ധിച്ച നിരവധി പുസ്തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്. ജൂലൈ 31 ന് ആമസോൺ പ്രൈം വഴി ചിത്രം റിലീസ് ചെയ്യും.

Story Highlights: shakuntala devi movie trailer