കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ബ്രിഡ്ജർ എന്ന ആറുവയസുകാരനാണ്. നായയുടെ ആക്രമണത്തിൽ നിന്നും അതിസാഹസികമായി സഹോദരിയെ രക്ഷിച്ച് പരിക്കുപറ്റിയ ബ്രിഡ്‌ജർ ഇന്ന് ഹീറോയായി മാറിയിരിക്കുകയാണ്.
സഹോദരിയെ രക്ഷിക്കുന്നതിനിടെ മുഖത്തും ശരീരത്തുമായി മുറിവ് പറ്റിയ ബ്രിഡ്ജറിന് 90 തുന്നലുകൾ വേണ്ടിവന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നായുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയാണെങ്കിൽ അത് ഞാനായിക്കോട്ടെ എന്നായിരുന്നു ബ്രിഡ്ജറിന്റെ ചിന്ത. കുട്ടികളുടെ ആന്റിയായ നിക്കോൾ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹൃദയം തൊടുന്ന ഈ കഥ ലോകം അറിഞ്ഞത്.
സഹോദരിക്കായി ജീവൻ തന്നെ നൽകിയ ബ്രിഡ്ജറിന് ഇപ്പോൾ മുഖത്തെ മുറിവുകൾ കാരണം ചിരിക്കാൻ സാധിക്കില്ല. നല്ലൊരു പ്ലാസ്റ്റിക് സർജന്റെ സഹായത്തോടെ കുടുംബം ബ്രിഡ്ജറിന് പഴയ മുഖം നൽകി. എന്നെങ്കിലും വീണ്ടും അവന്റെ മുഖത്ത് തെളിയുന്ന ചിരിക്കായി കാത്തിരിക്കുകയാണ് അവർ.
story highlights-six year old boy saves sister from dog attack