ചില്ലുഗ്ലാസിൽ സംഗീതം വിരിയിച്ച് സേതു രാമൻ; ആള് സൂപ്പറെന്ന് സോഷ്യൽ മീഡിയ

July 8, 2020
Sethu Raman

കലാകാരന്മാർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നുകൊടുക്കാറുണ്ട് സമൂഹമാധ്യമങ്ങൾ. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത പവിത്രമായ കാലാവാസനയുള്ള നിരവധി കലാകാരൻമാരെ ഇതിനോടകം സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ചില്ലു ഗ്ലാസിൽ സംഗീതം വിരിയിക്കുന്ന സേതുവും രാമൻ എന്ന കലാകാരനാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കൈയില്‍ കിട്ടുന്ന എന്തുംവെച്ച് കൊട്ടി താളം തീര്‍ക്കും ഈ കലാകാരൻ. എന്നാൽ ചില്ലു പാത്രങ്ങളിലും ഗ്ലാസുകളിലുമൊക്കെ കൊട്ടുമ്പോൾ അതീവ ശ്രദ്ധയും കരുതലും ആവശ്യമാണ്. ഇതിന് പുറമെ താളം ഒട്ടും ചോർന്നുപോകാതെ ശ്രദ്ധിക്കുകയും വേണം. ഗ്ലാസിൽ വ്യത്യസ്ത അളവുകളിൽ വെള്ളം നിറച്ചും, ചില്ലു പാത്രങ്ങളിലുമൊക്കെ വളരെ മനോഹരമാണ് ഇയാൾ കൊട്ടി സംഗീതം വിരിയിക്കുന്നത്.

Read also: യോഗ ചെയ്യുന്ന അമ്മയ്ക്കരികില്‍ മകളുടെ കുസൃതി: ചിരിവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

എന്തായാലും കൊല്ലം സ്വദേശിയായ സേതു രാമന് സോഷ്യൽ മീഡിയയിൽ നിന്നും ഇതിനോടകം നിറഞ്ഞ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: social media viral glass music