യോഗ ചെയ്യുന്ന അമ്മയ്ക്കരികില്‍ മകളുടെ കുസൃതി: ചിരിവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

July 8, 2020
Cute girl interrupts mom meditation viral vide

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇക്കൂട്ടത്തില്‍ കുഞ്ഞു കുട്ടികളുടെ വീഡിയോകള്‍ വളരെ വേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്. നിഷ്‌കളങ്കതയും കുസൃതിച്ചിരിയും കൊഞ്ചലുമൊക്കെയായി കുരുന്നുകള്‍ കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും രസകരമായ ഒരു കുരുന്ന് വീഡിയോയാണ്. യോഗ ചെയ്യുന്നതിനിടെ അമ്മയ്ക്കരികിലെത്തി കുസൃതികാട്ടുന്ന മകളുടെ വീഡിയോ ഇതിനോടകംതന്നെ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.

Read more: വര്‍ഷങ്ങള്‍ക്ക് ശേഷം ‘വൈശാലി’യിലെ ഋഷ്യശൃംഗനെ പുനരവതരിപ്പിച്ച് സഞ്ജയ് മിശ്ര: വീഡിയോ

റേച്ചല്‍ ബ്രാതെന്‍ എന്ന സ്ത്രീയാണ് ഇന്‍സ്റ്റഗ്രാമില്‍ രസകരമായ ഈ കുസൃതി വീഡിയോ പോസ്റ്റ് ചെയ്തത്. യോഗാ അധ്യാപികകൂടിയാണ് റേച്ചല്‍. യോഗ ചെയ്യവെ അരികിലെത്തിയ മൂന്ന് വയസ്സുകാരി മകള്‍ റേച്ചലിന്റെ തലയിലും മുടിയിലുമൊക്കെ പിടിച്ച് കളിച്ച് രസിക്കുകയാണ്. യോഗയ്ക്കിടയില്‍ കണ്ണുകള്‍ അടച്ച റേച്ചലിന്റെ കണ്ണുകള്‍ വലിച്ചു തുറക്കാനും മകള്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് ഈ മൂന്ന് വയസ്സുകാരി.

Story highlights: Cute girl interrupts mom meditation viral video