കാളകളില്ല, പാടം ഉഴുതുമറിക്കുന്നത് പെൺമക്കൾ; ഒടുവിൽ കർഷകനെ തേടി സോനു സൂദിന്റെ ട്രാക്ടർ എത്തി
ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ സഹായങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സോനു സൂദ്. സിനിമയിലധികവും വില്ലൻ വേഷങ്ങളാണെങ്കിലും ജീവിക്കാത്തതിൽ നായകനാണെന്ന് ഒട്ടേറെ തവണ അദ്ദേഹം തെളിയിച്ചു. ഇപ്പോൾ വീണ്ടും സഹായഹസ്തവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സോനു സൂദ്.
പാടം ഉഴുതുമറിക്കാൻ കാളകൾ ഇല്ലാത്ത കർഷകന് ട്രാക്ടർ അയച്ചുനൽകിയിരിക്കുകയാണ് സോനു സൂദ്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോ കണ്ടാണ് സോനു സൂദ് കർഷകനെ സഹായിക്കാൻ രംഗത്ത് എത്തിയത്.
കാളകളെ വാങ്ങാൻ പണമില്ലാത്തതിനാൽ പെൺമക്കളുടെ സഹായത്തോടെ നിലം ഉഴുതുമറിക്കുന്ന കർഷകന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് സോനു സൂദ് ഇങ്ങനെ കുറിച്ചു;’ ഈ കുടുംബത്തിന് ഒരുജോഡി കാളകളെയല്ല ആവശ്യം, ഒരു ട്രാക്ടർ ആണ്. അതുകൊണ്ട് ഒരു ട്രാക്ടർ അങ്ങോട്ടേക്ക് അയക്കുന്നു. വൈകുന്നേരത്തോടെ നിങ്ങളുടെ വയലുകൾ ട്രാക്ടർ ഉഴുതുമറിക്കും’.
This family doesn’t deserve a pair of ox 🐂..
— sonu sood (@SonuSood) July 26, 2020
They deserve a Tractor.
So sending you one.
By evening a tractor will be ploughing your fields 🙏
Stay blessed ❣️🇮🇳 @Karan_Gilhotra #sonalikatractors https://t.co/oWAbJIB1jD
ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തിയിരുന്ന നാഗേശ്വര റാവു ലോക്ക് ഡൗൺ ആയതോടെ പ്രതിസന്ധിയിലായി. അതോടെ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തിന് കൃഷിയിടമാണ് ആശ്രയമായത്. നിലക്കടലയാണ് ഇവർ കൃഷി ചെയ്തത്. എന്നാൽ നിലമുഴാനായി കാളകളെ വാങ്ങാൻ പണമുണ്ടായിരുന്നില്ല. ആ പ്രതിസന്ധിക്കാണ് ഇപ്പോൾ മാറ്റമുണ്ടായത്.
Read More: സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്നുമുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തുന്നു
കൊച്ചിയിലെ ഒരു ഫാക്ടറിയിൽ തുന്നൽ ജോലിക്ക് എത്തിയ ഒറീസ സ്വദേശിനികളായ 177 പെൺകുട്ടികളെ സ്വന്തം ചിലവിൽ ഫ്ലൈറ്റിൽ അദ്ദേഹം നാട്ടിൽ എത്തിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നും എല്ലാവരെയും വീടുകളിൽ എത്തിക്കാനുള്ള ബസുകളും ഏർപ്പാടാക്കിയിരുന്നു. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാനും ഇദ്ദേഹം ബസ് ഏർപ്പെടുത്തിയിരുന്നു.
Story highlights-sonu sood sends tractor to farmers family