കുട്ടികള്‍ക്ക് കൊവിഡ് ബോധവല്‍ക്കരണം നല്കാന് 3ഡി ആനിമേഷന്‍ ഷോര്‍ട് ഫിലിം
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല രോഗ വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത ഇനിയും തുടരണം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണങ്ങള്‍ പങ്കുവയ്ക്കാന്‍ നാം ഓരോരുത്തര്‍ക്കുമുണ്ട് ഉത്തരവാദിത്വം. കുട്ടികാള്ക്കായുള്ള വ്യത്യസ്തമായ ഒരു കൊവിഡ് ബോധവല്‍ക്കരണം ശ്രദ്ധ നേടുന്നു. കുട്ടികള്‍ ശ്രദ്ധിക്കാന്‍ പാകത്തിന് 3ഡി ആനിമേഷനിലൂടെയാണ് ഈ ഷോര്‍ട് ഫിലിം ഒരുക്കിയിരിക്കുന്നത്.
Read more: തൂപ്പുകാരിയിൽ നിന്നും ഇംഗ്ലീഷ് അധ്യാപികയിലേക്ക് അധിക ദൂരമില്ല; തെളിയിച്ച് ലിൻസ ടീച്ചർ
മോളിക്യൂള്‍ അനിമേഷന്‍ സ്റ്റുഡിയോ ആണ് വ്യത്യസ്തമായ ഈ ഷോര്‍ട്ട് ഫിലിമിന് പിന്നില്‍. കുട്ടികള്‍ക്കു ഏറെ ഇഷ്ടമുള്ള സൂപ്പര്‍ഹീറോ ഗ്യാരി ആണ് ഇതിലെ നായകന്. മാസ്കിന്റെയും സാനിറ്റൈസറിന്റെയും ആവശ്യകതയെപ്പറ്റി കുട്ടികളോട് ലളിതമായ രീതിയില്‍ പറയുകയാണ് ഈ കുഞ്ഞു ചിത്രത്തിലൂടെ. 2 മിനിട്ട് ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്. ബിനു എ.വിയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അജയ് രാജ് ആര്.എസ്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. വിപിന്‍ മാത്യു സംഗീതവും വിഷ്ണു വിജയ് ശബ്ദവും ഒരുക്കിയിരിക്കുന്നു.
Story highlights: Superhero Escape from Corona covid awareness video