ഇതാണ് രാത്രിയുടേയും പകലിന്റെയും അതിർവരമ്പ്; കൗതുകമായി അപൂർവ ചിത്രം

July 1, 2020
nasa

രാത്രിയുടെയും പകലിന്റെയും ഇടയിൽ എന്തായിരിക്കും അവസ്ഥ… ഇവയ്ക്കിടയിലെ അതിർവരമ്പ് എങ്ങനെയായിരിക്കും..? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നാസയുടെ ബഹിരാകാശ ഗവേഷകനായ റോബർട്ട് ബെങ്കൻ പകർത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ കൗതുകം സൃഷ്ടിക്കുന്നത്.

നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത ഈ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയതാണ്. ജൂൺ 29 തിങ്കളാഴ്ചയാണ് റോബർട്ട് ഈ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട കാഴ്ച, ഭൂമിയുടെ ഒരു ഭാഗം രാത്രിയും മറുഭാഗം പകലും’ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

Read also: സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം ഇതിനോടകം നിരവധിപ്പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മനുഷ്യൻ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് കൂടുതൽ ആളുകളും കമന്റുചെയ്തിരിക്കുന്നത്.

Story Highlights: the boundary between night and day on earth