മലയാള സിനിമയിൽ 100 ദിവസങ്ങൾക്ക് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായി ‘സൂഫിയും സുജാതയും’- ചരിത്രമുഹൂർത്തമെന്ന് വിജയ് ബാബു
മലയാള സിനിമയിൽ ആദ്യമായി ഓൺലൈൻ റിലീസ് ചെയ്യുന്ന ചിത്രമെന്ന ഖ്യാതി നേടുകയാണ് ‘സൂഫിയും സുജാതയും’. അതിനൊപ്പം തന്നെ 100 ദിവസങ്ങൾക്ക് ശേഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന ആദ്യ സിനിമയും ‘സൂഫിയും സുജാത’യുമാണ്. ഓ ടി ടി റിലീസുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു ചരിത്രം തന്നെയാണ്. ആ സന്തോഷം പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് നിർമാതാവ് വിജയ് ബാബു.
ഇന്ന് രാത്രി 12 മണി മുതൽ ഇരുനൂറിൽ അധികം രാജ്യങ്ങളിൽ ആളുകൾക്ക് ഒരേ സമയം ‘സൂഫിയും സുജാത’യും കാണാം. എന്നെയും ഫ്രൈഡേ ഫിലിം ഹൗസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂർത്തമാണ്. ആദ്യമായി മലയാളത്തിൽ നിന്നും OTT പ്ലാറ്റ്ഫോമിൽ എസ്ക്ലൂസിവ് ആയി ഇറങ്ങുന്ന സിനിമ ആണിത് എന്നതിൽ വലിയ അഭിമാനം!
ഒരു പുതിയ മലയാളചിത്രം ഇറങ്ങിയിട്ട് നൂറിൽ അധികം ദിവസങ്ങൾ ആയിരിക്കുന്നു. ഈ സമയത്ത് ഈ കുഞ്ഞുസിനിമയുടെ റിലീസ് മലയാളി പ്രേക്ഷകർക്ക് ഒരു ചെറുസന്തോഷം എങ്കിലും നൽകുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരാണ്!
ഫ്രൈഡേയുടെ എല്ലാ സിനിമകൾക്കും തന്നത് പോലെയുള്ള പിന്തുണ ‘സൂഫിക്കും സുജാത’ക്കും നിങ്ങൾ നൽകും എന്ന വിശ്വാസത്തിൽ, ഈ സിനിമയുടെ ചിത്രീകരണസമയം തുടങ്ങി ഇതുവരെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് സ്നേഹവും നന്ദിയും.
Story highlights-vijay babu about soofiyum sujathayum ott release