നായകനായി വിഷ്ണു ഉണ്ണികൃഷ്ണൻ; ‘രണ്ട്’ വരുന്നു

July 2, 2020
randu

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് നടനായും തിരക്കഥാകൃത്തായും വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച വിഷ്ണു ഉണ്ണികൃഷ്‌ണൻ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

‘രണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും മമ്മൂട്ടിയും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിനു ലാൽ ഉണ്ണിയുടേതാണ്.

Read also: കടൽ യാത്രക്കാരെ അമ്പരപ്പിച്ച് കൂറ്റൻ നീലത്തിമിംഗലം; അപൂർവ ദൃശ്യങ്ങൾ

അന്ന രേഷ്മരാജൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.