65 ഗായകര്‍ പലയിടങ്ങളിലിരുന്ന് ഒരുമിച്ച് പാടി; അതിഗംഭീരം ഈ ‘തമിഴാ തമിഴാ’

August 15, 2020

രാജ്യം ഇന്ന് 74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. കൊവിഡ് പശ്ചാതലത്തില്‍ ആളുകല്‍ കുറവായിരുന്നുവെങ്കിലും പകിട്ടില്‍ കുറവ് വരുത്താതെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനഘോഷങ്ങള്‍ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും നിരവധി സ്വാതന്ത്ര്യ ദിനാശംസകളാണ് പ്രത്യക്ഷപ്പെടുന്നത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അണിയിച്ചൊരുക്കിയ തികച്ചും വ്യത്യസ്തമായ ഒരു സംഗീതാവിഷ്‌കാരം ശ്രദ്ധ നേടുന്നു. അതിസുന്ദരമായ ആലാപന മാധുര്യത്താല്‍ 65 ഗായകര്‍ ഒരുമിച്ചിരിക്കുകയാണ് ഈ ഗാനരംഗത്ത്. കൊവിഡ് കാലമായതിനാല്‍ സമൂഹീക അകലം പാലിച്ചു കൊണ്ട് പലയിടങ്ങളിലിരുന്നാണ് ഇവര്‍ ഒരുമിച്ച് പാടിയത്.

Read more: ‘അവര്‍ക്ക് എന്നെ കൊല്ലാന്‍ പറ്റുമായിരിക്കും പക്ഷേ…’; വീരഭാവങ്ങളില്‍ നിറഞ്ഞ് ഒരു കൊച്ചു ഭഗത് സിങ്- ആരും കൈയടിച്ചു പോകും ഈ പ്രകടനത്തിന്

റോജ എന്ന സിനിമയ്ക്ക് വേണ്ടി സംഗീത മാന്ത്രികന്‍ എആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ തമിഴാ തമിഴാ എന്ന ഗാനമാണ് വിവിധ ഭാഷകളിലായി ഗായകര്‍ ചേര്‍ന്നു പാടിയത്. എസ് പി ബാലസുബ്രഹ്‌മണ്യം, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍, കെ എസ് ചിത്ര, സുജാത, കാര്‍ത്തിക്, കൃഷ്ണചന്ദ്രന്‍, മനോ, നരേഷ് അയ്യര്‍, ജി വേണുഗോപാല്‍, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണന്‍, വിജയ് യേശുദാസ് എന്നിവരുള്‍പ്പെടെ ഗാനം ആലപിച്ചിരിക്കുന്നു ഈ സഗീതാവിഷ്‌കാരത്തില്‍.

Story highlights: 65 Singers Singing One Song