രണ്ട് കോലുകള്ക്കൊണ്ട് ആ ബാലന് കൊട്ടി, ‘സംഗീതമേ അമര സല്ലാപമേ…’; കൈയടിച്ച് സമൂഹമാധ്യമങ്ങള്‍
സോഷ്യല്‍മീഡിയയില്‍ സജീവമായിട്ടുള്ളവര്ക്കൊക്കെ കിച്ചു എന്ന മിടുക്കനെ അറിയാം. കുറച്ചേറെ നാളുകളായി ഈ മിടുക്കന്റെ വീഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ ഇടം നേടി തുടങ്ങിയിട്ട്. കമ്പുകള്‍ ഉപയോഗിച്ച് കട്ടിലിലും മാര്‍ബിള്‍ കഷ്ണത്തിലും പലകയിലുമൊക്കെ കൊട്ടുന്ന കിച്ചുവിന്റെ കലാമികവില്‍ പലപ്പോഴും സമൂഹമാധ്യമങ്ങള്‍ അതിശയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ട്വിറ്ററില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് കിച്ചു എന്ന അഭിഷേകിന്റെ ഒരു വീഡിയോ. മലപ്പുറം ജില്ലയിലെ പാറശ്ശേരി സ്വദേശിയാണ് അഭിഷേക്. രണ്ട് കമ്പുകള്‍ ഉപയോഗിച്ച് ‘സംഗീതമേ അമര സല്ലാപമേ…’ എന്ന ഗാനമാണ് കിച്ചു കൊട്ടുന്നത്. വീഡിയോ നിരവധിപ്പേര്‍ ഇതിനോടകംതന്നെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.
Read more: പ്രായം രണ്ട് വയസ്സ്; ചരിത്രം രചിച്ച ഈ കുരുന്ന് ചില്ലറക്കാരനല്ല
‘സര്‍ഗം’ എന്ന ചിത്രത്തിലെ ‘സംഗീതമേ അമര സല്ലാപമേ’ എന്ന ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. യൂസഫലി കേച്ചേരിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ബോംബേ രവി സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അടുത്തിടെ കിച്ചുവിന്റെ കൊട്ട് ഇഷ്ടപ്പെട്ട് ജയറാം കിച്ചുവിന് ചെണ്ട സമ്മാനമായി നല്‍കിയിരുന്നു. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന നമോയുടെ സംംവിധായകനായ വിജീഷ് മണിയാണ് ജയറാം സമ്മാനിച്ച ചെണ്ട കിച്ചുവിന്റെ വീട്ടിലെത്തിച്ച് നല്‍കിയത്. ചെണ്ട നല്കാന് ഇദ്ദേഹത്തെ ഏര്‍പ്പാടാക്കുകയായിരുന്നു ജയറാം. കട്ടിലിലും പലകയിലും ഒക്കെ കൊട്ടിശീലിച്ച കിച്ചുവിന് ഇനി ചെണ്ടയില്‍ വിസ്മയം തീര്‍ക്കാം.
Story highlights: Abhishekh Kichu amazing performance goes viral in twitter