പ്രായം രണ്ട് വയസ്സ്; ചരിത്രം രചിച്ച ഈ കുരുന്ന് ചില്ലറക്കാരനല്ല

August 20, 2020
Two year old Ethan entered India book of records

രണ്ടാം വയസസ്സില്‍ സ്വന്തം പേരില്‍ ചരിത്രം സൃഷ്ടിച്ച കുരുന്നാണ് ഈഥന്‍. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലുമെല്ലാം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഈ മിടുക്കന്‍ ആളു ചില്ലറക്കാരനല്ല. ചെറുപ്രായത്തില്‍ തന്നെ അക്കങ്ങളും അക്ഷരങ്ങളുമെല്ലാം ഇഷ്ടപ്പെടുന്ന ഈ ബാലന്‍ പലരേയും അതിശയിപ്പിക്കുന്നു.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഈഥന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഒന്നു മുതല്‍ 100 വരെയുള്ള അക്കങ്ങള്‍ സാധാരണ രീതിയിലും വിപരീത ക്രമത്തിലും കൃത്യമായി പറഞ്ഞുകൊണ്ടാണ് കുഞ്ഞു ഈഥന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്. അക്കങ്ങള്‍ക്ക് പുറമെ അക്ഷരങ്ങളും ഒട്ടനവധി വാക്കുകളുമെല്ലാം ഈ കൊച്ചുമിടുക്കന് നന്നായി അറിയാം.

ഒന്നു മുതല്‍ നൂറു വരെയുള്ള ഒക്കങ്ങള്‍ വിപരീത ക്രമത്തില്‍ പറയുക മാത്രമല്ല എഴുതുകയും ചെയ്യും ഈഥന്‍. കൂടാതെ ഒന്നു മുതല്‍ പത്ത് വരെയുള്ള അക്കങ്ങളുടെ വര്‍ഗ്ഗങ്ങളും പറയും. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങള്‍ Z മുതല്‍ A വരെ എന്ന ക്രമത്തില്‍ രേഖപ്പെടുത്തുന്നതിലും മിടുക്കനാണ് ഈഥന്‍.

Read more: ഹാസ്യം, കരുണം, വീരം… സമൂഹമാധ്യമങ്ങളില്‍ വൈറലായി കുഞ്ഞു രസഭാവങ്ങള്‍

ഒന്നിനും നൂറിനും ഇടയിലുള്ള ഒറ്റ സംഖ്യകളും ഇരട്ട സംഖ്യകളും ക്രമത്തില്‍ ഈഥന്‍ പറയും. ഇതിനെല്ലാം പുറമെ, 18 നിറങ്ങള്‍, 16 ആകൃതികള്‍, 15 മൃഗങ്ങളുടെ ശബ്ദങ്ങള്‍ എന്നിവ ഈഥന്‍ തിരിച്ചറിയും. ഇതെല്ലാം ഉള്‍പ്പെടെ ഏഴ് വിഭാഗങ്ങളിലായി ഈഥന്‍ ചരിത്രം കുറിച്ചു.

രണ്ടു വയസ്സും നാല് മാസവുമാണ് ഈഥന്റെ പ്രായം. കൊച്ചി സ്വദേശിയായ അശ്വിന്‍ രാജും കണ്മൂര്‍ സ്വദേശിനിയായ ഹര്‍ഷ മാത്യൂസുമാണ് ഈഥന്റെ മാതാപിതാക്കള്‍. ഇവര്‍ മികച്ച പിന്തുണയാണ് ഈ മിടുക്കന് നല്‍കുന്നതും. ഒരു വയസ്സു പ്രായമുള്ളപ്പോള്‍ മുതല്‍ക്കേ അക്ഷരങ്ങളും അക്കങ്ങളുമെല്ലാം പഠിക്കാന്‍ ഈഥന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Story highlights: Two year old Ethan entered India book of records

ETHAN entered "India Book Of Records"! 🏆🥇🇮🇳#YoungestBaby 🎖🏅#Appreciation 👏👏#ProudParents #OverTheMoon…

Posted by Ashwin Raju on Friday, 14 August 2020