തങ്കത്തളികയിൽ പൊങ്കലുമായ് വന്ന‌; പരിമിതികളെ പിന്നിലാക്കി ആദിത്യ പാടി, ക്യൂട്ട് വീഡിയോ

August 28, 2020

ആലാപന മാധുര്യം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയ കൊച്ചു ഗായകനാണ് ആദിത്യ സുരേഷ്.. ചെറുപ്പം മുതലേ അസ്ഥികൾ ഒടിയുന്ന രോഗമാണ് ആദിത്യ സുരേഷിന്. എല്ലാ വേദനകളെയും പാട്ടു പാടി തോൽപ്പിക്കുന്ന ഈ കുഞ്ഞു മിടുക്കന്റെ പാട്ട് വീഡിയോകൾക്ക് ആരാധകരും ഏറെയാണ്. ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യന്റെ പാട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ‘തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന തൈമാസ തമിഴ് പെണ്ണേ’ എന്ന ഗാനവുമായി വന്ന് സോഷ്യൽ ലോകത്തിന്റെ മനം കവരുകയാണ് ഈ കൊച്ചു മിടുക്കൻ.

ആദിത്യന്റെ ആലാപന മാധുര്യത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നേരത്തേയും ആദിത്യന്റെ പാട്ട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിത്യന്റെ പാട്ട് വീഡിയോ ഗായകൻ ജി വേണു ഗോപാൽ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേസമയം മികച്ച പ്രതികരണമാണ് കുഞ്ഞുമോന്റെ ഈ പാട്ടിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read also:25 വർഷങ്ങൾക്ക് മുൻപുള്ള ഞാൻ; വൈറലായി പൂർണിമയുടെ പഴയകാല ചിത്രം

ഈ കുഞ്ഞു മകന്റെ പാട്ട് കേട്ടാൽ എത്ര വലിയ വേദനയും ഇല്ലാതാകും എന്നാണ് നിരവധിപ്പേർ കമന്റ് ചെയ്തിരിക്കുന്നത്. മനോഹരമായ പാട്ടിന് അഭിനന്ദനം നൽകുന്നതിനൊപ്പം ആദിത്യന്റെ രോഗം മാറാൻ പ്രാർത്ഥനകളും നേരുന്നുണ്ട് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ.

viral baby

വൈകല്യങ്ങളെ സംഗീതം കൊണ്ട് അധിജീവിച്ച് ആദ്യത്യൻ. സപ്പോർട്ട് ചെയില്ലെ കൂട്ടുക്കാരെ…

Posted by AMMA on Friday, 21 August 2020

Story Highlights: Adhithyan viral song