ഓണ സെല്‍ഫിയുമായി അഹാന; കൂട്ടിന് അമ്മയും സഹോദരിമാരും

August 28, 2020
Ahaana Krishna family onam photos

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഓണക്കാല സെല്‍ഫിയുമായി എത്തിയിരിക്കുകയാണ് അഹാന. താരത്തിനൊപ്പം അമ്മയും സഹോദരിമാരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഈ സെല്‍ഫി ചിത്രത്തില്‍. നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യയും അഹാനയുടെ അമ്മയുമായ സിന്ധുവാണ് സെല്‍ഫി ചിത്രം പങ്കുവെച്ചത്. ഇതോടൊപ്പം മറ്റ് ചില ഓണചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CEa748PHGi0/?utm_source=ig_web_copy_link

Read more: ആകാശത്ത് ചുഴലിക്കാറ്റിനുള്ളില്‍ പറന്ന് വിവരശേഖരണം; അപൂര്‍വ്വദൃശ്യങ്ങള്‍

കൊവിഡ് പ്രതിസന്ധിയിലും കേരളം ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ഓണം പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

https://www.instagram.com/p/CEY9HCQH8Jn/?utm_source=ig_web_copy_link

Story highlights: Ahaana Krishna family onam photos