സെല്‍ഫി ഭ്രമം; പൊതുജനാരോഗ്യ പ്രശ്നമായി കണ്ട് നിയന്ത്രണം വേണമെന്ന് ഗവേഷകർ

November 25, 2023
Researchers call for regulation of selfies as a Public health problem

സെല്‍ഫി… ജനനം മുതല്‍ മരണം വരെയുള്ള എല്ലാ കാര്യങ്ങളും സെല്‍ഫിയായി എടുത്തുവയ്ക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. വ്യത്യസ്തമായ രീതിയില്‍ സെല്‍ഫികള്‍ എടുക്കാനുള്ള ശ്രമങ്ങള്‍ വരുത്തിവച്ച നിരവധി അപകടങ്ങളും സര്‍വസാധാരണമാണ്. എന്നാല്‍ അപൂര്‍വമായിട്ടാണെങ്കിലും സെല്‍ഫി ഭ്രമം രോഗമായി മാറാറുണ്ട്. ( Researchers call for regulation of selfies as a Public health problem )

ഇത്തരത്തില്‍ സെല്‍ഫികള്‍ എടുക്കുന്നതിനോടുള്ള അമിതമായ ഭ്രമത്തെ നിസാരവല്‍കരിക്കരുതെന്നാണ്് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിനെ പൊതുജനാരോഗ്യ പ്രശ്‌നമായി പരിഗണിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കണം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ജനങ്ങളുടെ സെല്‍ഫി എടുക്കാനുള്ള അമിതമായ ഭ്രമം ഒരു പൊതുജന ആരോഗ്യപ്രശ്‌നമായി കണക്കാക്കേണ്ടതുണ്ടെന്ന നിഗമനത്തില്‍ എത്തിയത്.

2011 മുതല്‍ ഓസ്‌ട്രേലിയയിലും അമേരിക്കയിലുമായി നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. 2023 സെപ്റ്റംബര്‍ മാസത്തിലാണ് ജേണല്‍ ഓഫ് മെഡിക്കല്‍ ഇന്റര്‍നെറ്റ് റിസര്‍ച്ചില്‍ ഈ പഠനം പ്രസിദ്ധീകരിച്ചത്. സമീപ് വര്‍ഷങ്ങളിലായി സെല്‍ഫി എടുക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് മരണപ്പെടുന്നവരുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ദ്ധനവാണ് ഇങ്ങനെയൊരു പഠനത്തിലേക്ക് ഗവേഷകരെ നയിച്ചത്. സെല്‍ഫി എടുക്കുന്നതിനിടയില്‍ ഉയരങ്ങളില്‍ നിന്ന് താഴേക്ക് പതിച്ചാണ് കുടുതല്‍ പേരും മരണപ്പെട്ടതെന്നാണ് കണ്ടെത്തല്‍. കൂടാതെ സ്മാര്‍ട്ട് ഫോണുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം ദോഷകരമാണെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.

സെല്‍ഫി ഭ്രമത്തിലൂടെ അപകടത്തില്‍പ്പെട്ടതും മരണപ്പെട്ടതുമായവരുടെ ശരാശരി പ്രായം 22 വയസാണെന്നാണ്. യുവതികളാണ് കൂടുതലും അപകടത്തില്‍പെടുന്നത്. സെല്‍ഫി അപകടസാധ്യതകള്‍ ഒരോ രാജ്യത്തിനനുസരിച്ച് വ്യത്യസ്തമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസാധാരണ മരണങ്ങളില്‍ കൂടുതലും ആളുകള്‍ കൂട്ടമായും അല്ലാതെയും ജലാശയങ്ങളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ കാരണമാണെന്നും ഗവേഷകര്‍ പറയുന്നു.

Read Also: സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ‘കമ്പ്യൂട്ടർ വിഷന്‍ സിൻഡ്രോം’ എന്താണെന്ന് അറിഞ്ഞിരിക്കണം!

അതേസമയം ഓസ്‌ട്രേലിയയിലും അമേരിക്കയിലും ആളുകളുടെ അപകടമരണങ്ങളില്‍ കൂടുതലും ഉയരങ്ങളില്‍ നിന്നും താഴേക്ക് പതിച്ചാണ്്. ഇത്തരം അപകടങ്ങളിലേക്ക് ഇവരെ നയിക്കുന്ന ഒരു പ്രധാന കാരണം സെല്‍ഫി ഭ്രമം ആണെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്്. അതുകൊണ്ടുതന്നെ ഇതിനെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി പരിഗണിച്ച് ജനങ്ങള്‍ക്ക്് ബോധവല്‍ക്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്.

അപകടനിരക്ക് കുറയ്ക്കാന്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും അല്ലാതെയുമുള്ള അപകട മേഖലകളില്‍ സെല്‍ഫി നിയന്ത്രണ സോണുകള്‍ നടപ്പിലാക്കണം. ട്രെയിനുകള്‍ അടക്കമുള്ള വാഹനങ്ങളില്‍ അപകടകരമായ രീതിയിലുള്ള സെല്‍ഫികള്‍ എടുക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണം. ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്കാവശ്യമായ ബോധവത്കരണം നല്‍കണമെന്ന നിര്‍ദേശവും ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്.

Story highlights: Researchers call for regulation of selfies as a Public health problem