സാരിയിൽ സുന്ദരിയായി അനിഘ; ഓണം വരവേറ്റ് പ്രിയതാരം

August 27, 2020

ബാലതാരമായി വെള്ളിത്തിരയിലേക്കെത്തി നായിക വേഷത്തിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് അനിഘ സുരേന്ദ്രൻ. നിരവധി ചിത്രങ്ങളാണ് ലോക്ക് ഡൗൺ കാലത്ത് അനിഘ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം രാജകീയ വേഷത്തിലെത്തി അമ്പരപ്പിച്ചതിന് പിന്നാലെ സാരിയിലും തിളങ്ങുകയാണ് അനിഘ.

സാരിയിൽ അതിസുന്ദരിയായാണ് അനിഘ എത്തുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മനു മുളന്തുരുത്തിയാണ് അനിഘയുടെ ചിത്രങ്ങൾ പകർത്തിയത്.റെഡ് ബോർഡറുള്ള ടിഷ്യു സാരിയാണ് അനിഘ അണിഞ്ഞിരിക്കുന്നത്. ഓണം സ്പെഷ്യലായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.

https://www.instagram.com/p/CEYGMo_H82j/?utm_source=ig_web_copy_link

‘കഥ തുടരുന്നു’ എന്ന ചിത്രത്തിൽ മംമ്‌തയുടെ മകളുടെ വേഷത്തിലാണ് അനിഘ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2013ൽ തിയേറ്ററുകളിൽ എത്തിയ അഞ്ചു സുന്ദരികൾ എന്ന ചിത്രം അനിഘക്ക് ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരമാണ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ശ്രദ്ധേയ വേഷങ്ങളാണ് അനിഘ കൈകാര്യം ചെയ്തത്.

https://www.instagram.com/p/CEYfgLSHMRU/?utm_source=ig_web_copy_link

Read More: പ്രൗഢം, രാജകീയം; മണവാട്ടിയായി അണിഞ്ഞൊരുങ്ങി അനിഘ- ശ്രദ്ധേയമായി ചിത്രങ്ങൾ

എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ തൃഷയുടെ മകളുടെ വേഷത്തിൽ അജിത്തിനൊപ്പം അഭിനയിച്ചാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. വിശ്വാസം എന്ന ചിത്രത്തിലും അനിഘ അജിത്തിന്റെയും നയൻതാരയുടെയും മകളുടെ വേഷത്തിലാണ് എത്തിയത്. ജയലളിതയുടെ ജീവിതം പറഞ്ഞ ക്വീൻ എന്ന വെബ്‌സീരിസിൽ ജയലളിതയുടെ കൗമാര കാലഘട്ടം അവതരിപ്പിച്ചും അനിഘ തമിഴ് സിനിമാ ലോകത്ത് പ്രിയങ്കരിയായി മാറി.

Story highlights- anikha surendran’s new photoshoot