സബ്സ്ക്രൈബിൽ പെട്ടുപോയ കൊച്ചുമിടുക്കൻ; ചിരി വീഡിയോ

August 28, 2020

കുട്ടികളും മുതിർന്നവരുമടക്കം ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. നിരവധി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്നതിലുപരി ഇന്ന് പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഒരു വരുമാന മാർഗം കൂടിയായി മാറിക്കഴിഞ്ഞു. അത്തരത്തിൽ ഒന്നാണ് യൂട്യൂബ്. വ്യത്യസ്തമായ വീഡിയോകളുമായെത്തി യൂട്യൂബ് ചാനലിൽ കാഴ്ചക്കാരെ നേടാൻ പെടാപ്പാട് പെടുന്ന നിരവധി ആളുകളെയും നാം കാണാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചു മിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാകുന്നത്.

തന്റെ യൂട്യൂബ് ചാനലിലേക്ക് ആളുകളെ ക്ഷണിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. സെൽഫി വീഡിയോയിലൂടെയാണ് താരം ആളുകളെ ക്ഷണിക്കുന്നത്. വളരെയധികം കോൺഫിഡൻസോടുകൂടിയാണ് ഈ മിടുക്കൽ വീഡിയോ ആരംഭിക്കുന്നത്. എന്നാൽ സബ്സ്ക്രൈബ് എന്ന വാക്ക് പറയാനാവാതെ ബുദ്ധിമുട്ടുകയാണ് ഈ മിടുക്കൻ. പലതവണ ഇത് പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നാവ് വഴങ്ങുന്നില്ല. ‘പ്ലീസ് സപകര, സകര, സപരകരായി’ അങ്ങനെ പലതും പറഞ്ഞു നോക്കുന്നുണ്ടെങ്കിലും ‘സബ്സ്ക്രൈബ്’ എന്ന വാക്ക് പറയാൻ കഴിയുന്നില്ല. അവസാനം പണി പാളി എന്ന് മനസ്സിലാക്കുമ്പോൾ എന്തെങ്കിലും ആവട്ടെ എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് ഈ കുട്ടികുറുമ്പൻ.

Read also: നിക്ക് ഊട്ടിനൊപ്പം ഡിഎസ്എൽആറിൽ സെൽഫി പകർത്തുന്ന മമ്മൂക്ക; പഴയ ചിത്രം ഏറ്റെടുത്ത് ആരാധകർ

എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു ഈ വീഡിയോ. നിരവധിപ്പേർ തങ്ങൾക്കും കുട്ടിക്കാലത്ത് ഉച്ചരിക്കാൻ കഴിയാതെ പോയ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വാക്ക് പറയാൻ വീണ്ടും വീണ്ടും ശ്രമം നടത്തുന്ന കൊച്ചു മിടുക്കനെ അഭിനന്ദിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്. എന്തായാലും ഇതിനോടകം ആയിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു ഈ വീഡിയോ.

Story Highlights:boy trying to pronounce subscribe

.