കാഴ്ചയില്‍ കൊഴിഞ്ഞ ഒരു ഇല; പക്ഷെ നിമിഷങ്ങള്‍ക്കുള്ളില്‍ മനോഹരമായ ഒരു ചിത്രശലഭം: അപൂര്‍വ്വകാഴ്ച

August 25, 2020
Butterfly looks like a dead leaf when it closes its wings

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയിലെ പല സൃഷ്ടികളും. ഇത്തരത്തിലുള്ള അപൂര്‍വ്വ സൃഷ്ടികളുടെ കൗതുക കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടുന്നു. ഓര്‍ക്കിഡ് പുഷ്പത്തിന്റെ രൂപത്തിലുള്ള ചെറുപ്രാണിയും ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ശരീരം അലങ്കരിച്ചു നടക്കുന്ന ഡെക്കറേറ്റര്‍ ക്രാബ്‌സുമെല്ലാം പ്രകൃതിയിലെ അതിശയിപ്പിക്കുന്ന സൃഷ്ടികളില്‍ ചിലത് മാത്രം.

അപൂര്‍വ്വമായ ഒരു ചിത്രശലഭത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഡെഡ് ലീഫ് ബട്ടര്‍ഫ്‌ളൈയുടേതാണ് ഈ ദൃശ്യങ്ങള്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ പൂമ്പാറ്റെയെ നോക്കുമ്പോള്‍ കൊഴിഞ്ഞു വീണ ഒരു ഇല പോലെയാണ് തോന്നുക. ചിറക് വിടര്‍ത്തുമ്പോള്‍ മാത്രമാണ് ചിത്രശലഭമാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത്.

Read more: ആദ്യമായി വെള്ളത്തില്‍ നീന്താനിറങ്ങുന്ന പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍: വൈറല്‍ വീഡിയോ

പക്ഷിയോ മറ്റ് ജീവജാലങ്ങളോ അക്രമിക്കാനായി വരമ്പോള്‍ അത്തരം ശത്രുക്കളില്‍ നിന്നും രക്ഷ നേടാന്‍ ഈ ചിത്രശലഭം ചിറകുകള്‍ വിടര്‍ത്താതെ കിടക്കും. ഇലകള്‍ ആണെന്നു കരുതി ശശ്രുക്കള്‍ ഇവയെ വിട്ടുപോകുകയും ചെയ്യും. ഏഷ്യയിലെ ഉഷ്ണ മേഖലാ പ്രദേശങ്ങളിലാണ് ഡെഡ് ലീഫ് ബട്ടര്‍ഫ്‌ളൈസിനെ കൂടുതലായും കണ്ടുവരാറ്.

Story highlights:  Butterfly looks like a dead leaf when it closes its wings