ആദ്യമായി വെള്ളത്തില്‍ നീന്താനിറങ്ങുന്ന പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍: വൈറല്‍ വീഡിയോ

August 25, 2020
Video of penguin chicks swimming for first time goes viral

രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വിശേഷങ്ങളാണ് പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മനുഷ്യരേക്കാള്‍ അധികമായി മൃഗങ്ങളും പക്ഷികളുമൊക്കെ രസക്കാഴ്ചകളിലൂടെ സൈബര്‍ ഇടങ്ങളില്‍ സ്ഥാനം നേടാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നതും.

ആദ്യമായി വെള്ളത്തില്‍ നീന്താനിറങ്ങുന്ന പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളുടേതാണ് ഈ ദൃശ്യങ്ങള്‍. യുഎസ്എയിലെ ഷെഡ് അക്വേറിയത്തില്‍ നിന്നുള്ളതാണ് രസകരമായ ഈ വീഡിയോ. ആദ്യം പരിഭ്രമിച്ചുവെങ്കിലും പിന്നീട് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ സുഗമമായി നീന്തുന്നതും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് രസകരമായ ഈ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കുന്നത്.

Read more: മിക്കി മൗസ് സ്റ്റൈലിൽ നസ്രിയ; ക്യൂട്ട് ചിത്രങ്ങൾ

‘പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ നീന്താനാരംഭിച്ചപ്പോള്‍…. ആദ്യമായി വെള്ളത്തിലേക്കിറങ്ങുന്ന ഈ നാല് പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ പിന്നിടാന്‍ പോകുന്നത് സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. ഇവര്‍ പൂര്‍ണ്ണമായും നീന്തി തുടങ്ങുമ്പോള്‍ മറ്റ് പെന്‍ഗ്വിനുകള്‍ക്കൊപ്പം അണിചേരും.’ വീഡിയോയ്ക്ക് ഒപ്പം അക്വേറിയം അധികൃതര്‍ കുറിച്ചു.

Story highlights: Video of penguin chicks swimming for first time goes viral