കേന്ദ്രകഥാപാത്രമായി ഫഹദ് ഫാസില്‍; ‘സി യു സൂണ്‍’ ലൊക്കേഷന്‍ വീഡിയോ

August 27, 2020
C U Soon Location Video

ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന താരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പരിപൂര്‍ണ്ണതയിലെത്തിച്ച് താരം പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സി യു സൂണ്‍. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ചിത്രത്തന്റെ ലൊക്കേഷന്‍ വീഡിയോ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചെറിയ ഒരു വീഡിയോയാണ് ഇത്. ഫഹദ് ഫാസിലാണ് വീഡിയോയില്‍

മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ഫഹദിനൊപ്പം റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തുക. അതേസമയം 90 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണ് സി യു സൂണ്‍. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Read more: ‘എന്നും വലിയൊരു കയറ്റവും കയറി ഭക്ഷണപ്പൊതിയുമായെത്തിയ പെണ്‍കുട്ടി’; ശ്രദ്ധ നേടി ഒരു ക്വാറന്റീന്‍ കാല അനുഭവം

കൊവിഡ് പശ്ചാതലത്തില്‍ തിയേറ്റര്‍ റിലീസുകള്‍ സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫഹദ് ഫാസിലിന്റെ ചിത്രവും ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ സൂഫിയും സുജാതയും ആയിരുന്നു മലയാളത്തില്‍ ആദ്യമായി ഡയറക്ട് ഒടിടി റിലീസ് ചെയ്ത ചിത്രം.

Story highlights: C U Soon Location Video

View this post on Instagram

#FahadhFaasil at #CUSoon Location !!

A post shared by Cinema Pranthan (@cinemapraanthan) on