ഒരു വര്‍ഷം ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ പൂച്ച ഒടുവില്‍ സെക്യൂരിറ്റി ടീമില്‍
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട, സംഗതി സത്യമാണ്. ഒരു വര്‍ഷക്കാലം ആശുപത്രിയില്‍ കയറിയിറങ്ങിയ പൂച്ച ഒടുവില്‍ സെക്യൂരിറ്റി ടീമില്‍ അംഗമായി. മനുഷ്യര്‍ക്ക് മാത്രമല്ല പരിശ്രമിച്ചാല്‍ മൃഗങ്ങള്‍ക്കും നേട്ടങ്ങള്‍ കൈവരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പൂച്ച.
ഈ പൂച്ച ഓസ്‌ട്രേലിയക്കാരനാണ്. പേര് എല്‍വുഡ്. മെല്‍ബണിലുള്ള എപ്വര്‍ത് ആശുപത്രിയിലെ സെക്യൂരിറ്റി ടീമിലാണ് പൂച്ചയുടെ ജോലി. ഇനി പൂച്ച ഈ ജോലി നേടിയതിനെക്കുറിച്ച്….
ഏകദേശം ഒരു വര്‍ഷത്തോളമായി ആശുപത്രിയിലെ മുന്‍വാതില്‍ക്കലായിരുന്നു എല്‍വുഡ് പൂച്ചയുടെ സ്ഥാനം. ദിവസവും രാവിലെ വാതിക്കലെത്തും. അതുംകൃത്യസമയം പാലിച്ചുകൊണ്ട്. ആശുപത്രയിലേക്ക് വരികയും പോവുകയും ചെയ്യുന്ന എല്ലാവരേയും അവന്‍ അങ്ങനെ നോക്കിയിരിക്കും. ഇത്രയും കാലം എല്ലാ ദിവസവും പതിവുപോലെ പൂച്ച ഇതേ ജോലി തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എല്‍വുഡ് പൂച്ചയെ സെക്യൂരിറ്റി ടീമിന്റെ ഭാഗമാക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.
Read more: വാതിക്കല് വെള്ളരിപ്രാവായി കുമ്പളങ്ങിയിലെ സിമി; ഗ്രേസ് ആന്റണിയുടെ നൃത്താവിഷ്‌കാരം ശ്രദ്ധേയമാകുന്നു
ആശുപത്രിയിലെ മറ്റ് സെക്യൂരിറ്റി ജീവനക്കാരുടേത് പോലെ പ്രത്യേക ഐഡി കാര്‍ഡും എല്‍വുഡിന് നല്‍കിയിട്ടുണ്ട്. തന്റെ ഉദ്യോഗത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിലും ഈ പൂച്ച ഇപ്പോഴും തന്റെ ജോലി തുടരുന്നു. ടാബി ഇനത്തില്‍പ്പെട്ട പൂച്ചയാണ് എല്‍വുഡ്. ആശുപത്രിയിലെത്തുന്നവരോട് സ്‌നേഹത്തോടെയാണ് എല്‍വുഡ് പെരുമാറുന്നതും.
Story highlights: Cat hangs around hospital until they give him a job in security