വെസ്റ്റേൺ ചുവടുകളുമായി പ്രാർത്ഥന ഇന്ദ്രജിത്ത്- കമന്റുമായി പൂർണിമ

August 12, 2020

സമൂഹമാധ്യമങ്ങളുടെ പ്രിയ താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. ഭാര്യ പൂർണിമയും, മക്കളായ പ്രാർത്ഥനയും നക്ഷത്രയുമെല്ലാം സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. പൂർണിമ അഭിനയത്തിലും വസ്ത്രാലങ്കാരത്തിലും മികവ് പുലർത്തുമ്പോൾ പ്രാർത്ഥന പാട്ടിലും, നക്ഷത്ര അഭിനയത്തിലുമാണ് തിളങ്ങുന്നത്. ഇപ്പോഴിതാ, നൃത്തത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ് പ്രാർത്ഥന.

വെസ്റ്റേൺ ചുവടുകളുമായി മനോഹരമായ പ്രകടനം കാഴ്ചവയ്ക്കുന്ന പ്രാർത്ഥന നൃത്ത വീഡിയോ ഇൻസ്റാഗ്രാമിലാണ് പങ്കുവെച്ചത്. നിരവധി താരങ്ങളും ആരാധകരും പാട്ടുപോലെ നൃത്തവും മനോഹരമെന്ന് കമന്റ്റ് ചെയ്തിട്ടുണ്ട്. നടിയും സംവിധായകയും കുടുംബ സുഹൃത്തുമായ ഗീതു മോഹൻദാസും പ്രാർത്ഥനയുടെ നൃത്തത്തിന് പിന്തുണയുമായി എത്തി.

https://www.instagram.com/p/CDtgWeFpyIK/?utm_source=ig_web_copy_link

മകളുടെ നൃത്തത്തിന് ‘ഡാൻസ്, സിങ്ങ്, റിപ്പീറ്റ്’ എന്നാണ് പൂർണിമയുടെ കമന്റ്റ്. എന്നും മക്കളുടെ എല്ലാ കഴിവുകൾക്കും പൂർണിമയുടെ ശക്തമായ പിന്തുണയുണ്ട്. പാട്ടിനോട് എന്നും ഇഷ്ടക്കൂടുതലുള്ള പ്രാർത്ഥന മലയാള സിനിമയിൽ പിന്നണി ഗായികയായി വളരെ നേരത്തെതന്നെ എത്തിയിരുന്നു. ‘മോഹൻലാൽ’, ‘ഹെലൻ’ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയ ഗാനങ്ങൾ ഹിറ്റായിരുന്നു.

Read More: വിനയാന്വിതനായ ഒരു എട്ടാം ക്ലാസ്സുകാരൻ- ഓർമ്മചിത്രവുമായി എം ജയചന്ദ്രൻ

ലോക്ക് ഡൗൺ സമയത്ത് സ്‌കൂളിൽ പോകാൻ സാധിക്കാത്ത സങ്കടത്തിലായിരുന്നു പ്രാർത്ഥനയും നക്ഷത്രയും. അതേസമയം, ഫ്ളാറ്റിലെ മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് ഇവർ വിവിധ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി വിറ്റ് ഓൺലൈൻ പഠനത്തിന് അവസരമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ വാങ്ങി നൽകി മാതൃകയായിരുന്നു.

Story highlights-Dance video of prarthana indrajith