300 വർഷങ്ങൾക്ക് ശേഷം സഞ്ചാരികളെ ക്ഷണിച്ച് ഒരു ദ്വീപ്; കാത്തിരിക്കുന്നത് ഗോത്രവർഗ്ഗത്തിന്റെ അപൂർവ്വ ശേഷിപ്പുകൾ
അറ്റ്ലാന്റിക് സമുദ്രത്തിന്റെ സമീപത്ത് മൂന്നുപതിറ്റാണ്ടായി സഞ്ചാരികളെത്താത്ത ഒരു ദ്വീപുണ്ട്. അതിമനോഹരവും, ആദിമ അമേരിക്കൻ ഗോത്രവർഗ്ഗത്തിന്റെ ശേഷിപ്പുകൾ നിലനിൽക്കുന്നതുമായ ദ്വീപ് 300 വർഷങ്ങൾക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുകയാണ്.
യു എസിൽ മസാച്യുസെറ്റ്സിലെ കേപ് കോഡ് തീരത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സിപ്‌സൺ ഐലൻഡ് ആണ് ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. 1711 മുതൽ ഈ ദ്വീപ് സ്വകാര്യ ഉടമസ്ഥതിലായിരുന്നു. അന്നുമുതൽ പുറത്തുനിന്നുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനവും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയൊരു ട്രസ്റ്റും എൻ ജി ഒകളും ചേർന്ന് ദ്വീപ് ഏറ്റെടുത്തതോടെ സഞ്ചാരികളെയും ക്ഷണിച്ചിരിക്കുകയാണ്.
1711 വരെ ആദിമ ഗോത്ര വർഗക്കാരുടെ പ്രതാപവും പേറിയാണ് ഈ ദ്വീപ് നിലനിന്നത്. സ്വകാര്യ ഉടമസ്ഥത്തിലായതോടെ ആളുകൾക്ക് ഗോത്ര ചരിത്രവും ശേഷിപ്പും അടുത്തറിയാൻ സാധിക്കാതെ പോയി. ഇപ്പോൾ പൊതുജനത്തിനായി തുറക്കുമ്പോൾ ഒട്ടേറെ വിനോദ സാധ്യതകളും ഇവിടെ ഒരുക്കുന്നുണ്ട്. ആഴക്കടലിനെ ഭംഗി ആസ്വദിക്കാനും അവസരമൊരുക്കുന്നുണ്ട്.
അപൂർവമായ സസ്യ-ജന്തുജാലങ്ങളാണ് ദ്വീപിന്റെ ആകർഷണം. അതേസമയം, സഞ്ചാരികൾക്കായി തുറന്നുകൊടുത്തെങ്കിലും ദ്വീപിനു ചുറ്റുമുള്ള ആവാസവ്യവസ്ഥ നശിപ്പിക്കാൻ ട്രസ്റ്റ് തയ്യാറല്ല. 22 അടി നീളം മാത്രമുള്ള ചെറിയ ബോട്ടുകളിലാണ് അതുകൊണ്ട് ദ്വീപിലേക്ക് ഏതാണ് സാധിക്കു. സ്വകാര്യ ഉടമസ്ഥതിലായിരുന്നിട്ടും യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ദ്വീപിനു സംഭവിച്ചിട്ടില്ല എന്നതാണ് മുഖ്യ ആകർഷണീയത.
Story highlights-for the first time in 300 years island is open to the public