‘റഫറിമാര്‍ക്കെതിരായ വിമര്‍ശനം’; ബ്ലാസ്റ്റേഴ്സ് പരിശിലകന്‍ ഇവാന്‍ വുകോമനോവിച്ചിന് വീണ്ടും വിലക്ക്

December 11, 2023

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്സിയെ നേരിടാന്‍ തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ചാണക്യ തന്ത്രങ്ങളുമായി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ഡഗൗട്ടിലുണ്ടാകില്ല. ചെന്നെയ്ന്‍ എഫിസിക്കെതിരായ മത്സരത്തിന് ശേഷം റഫറിമാര്‍ക്കെതിരെ കടത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയതാണ് ഇവാന് പണിയായത്. ഒരു മത്സരത്തില്‍ നിന്ന് വിലക്കും 50,000 പിഴയുമാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍ ശിക്ഷയായി വിധിച്ചിട്ടുള്ളത്. ( Kerala Blasters coach Ivan Vukomanovic suspended )

കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതികൂലമായ മത്സരഫലത്തിന് കാരണമായ പ്രത്യേക സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വുകോമനോവിച്ച് പ്രതികരിച്ചിരുന്നത്. ഒരു ഓഫ്സൈഡ് സാഹചര്യവും സംശയാസ്പദമായ രണ്ടാമത്തെ ഗോളിനെക്കുറിച്ചും സംസാരിച്ച റഫറിമാരുടെ നിലവാരത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. ഇവാന്‍ വുകോമനോവിച്ചിന്റെ പരാമര്‍ശങ്ങള്‍ പരുഷമാണെങ്കിലും, ഓരോ മത്സരത്തിലും റഫറിമാരുടെ എണ്ണമറ്റ പിഴവുകള്‍ തുടരുകയാണ്.

കഴിഞ്ഞ സീസണിലും വുകോമനോവിച്ച് വിലക്ക് നേരിട്ടിരുന്നു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് താരങ്ങളെ തിരിച്ചുവിളിച്ചതിനായിന്നു ഇവാന്‍ വുകോമനോവിച്ചിന് 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും ചുമത്തിയത്. ഈ സീസണില്‍ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിലാണ് ആശാന്‍ പരിശീലനക്കു്പ്പായത്തലേക്ക് തിരികെയെത്തിയത്. ഇതിനുപിന്നാലെയാണ് വീണ്ടും വിലക്ക.

Read Also : മിഷേല്‍ സാഞ്ചസിന്റെ ‘വണ്ടര്‍ സ്വകാഡ്’; ലാ ലിഗയില്‍ ജിറോണയുടെ അത്ഭതക്കുതിപ്പ്..!

കളംവിട്ടതിന് ബ്ലാസ്റ്റേഴ്‌സിനും പിഴ ചുമത്തിയിരുന്നു. നാല് കോടിയായിരുന്നു അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ബ്ലാസ്റ്റേഴ്സിന് പിഴയിട്ടത്. പിഴ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീല്‍ അധികൃതര്‍ തള്ളിയിരുന്നു.

Story Highlights : Kerala Blasters coach Ivan Vukomanovic suspended