കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ‘ഗുഡ് ലക്ക് സഖി’ ടീസര്‍ ശ്രദ്ധേയമാകുന്നു

August 15, 2020
Good Luck Sakhi Malayalam Teaser

ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരം കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഗുഡ് ലക്ക് സഖി’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും തെലുങ്കിന് പുറമെ, മലയാളം തമിഴ് ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് മലയാളം ടീസര്‍ സമൂഹമാധ്യമങ്ങളിലൂ ടെ പങ്കുവെച്ചത്. തമിഴ് ടീസര്‍ വിജയ് സേതുപതിയും തെലുങ്ക് ടീസര്‍ പ്രഭാസും ആരാധകര്‍ക്കായി പങ്കുവെച്ചു.

Read more: സംഗീതസാന്ദ്രമായി അറേബ്യന്‍ മണ്ണില്‍ നിന്നും ഒരു സ്വാതന്ത്ര്യദിനാശംസ: വീഡിയോ

ആദി പിനിഷെട്ടിയാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. രാഹുല്‍ രാമകൃഷ്ണ, ജഗപതി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നാഗോഷ് കുകുനൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സുധാര്‍ ചന്ദ്ര പാതിരിയാണ് സിനിമയുടെ നിര്‍മാണം.

Story highlights: Good Luck Sakhi Malayalam Teaser