അബ്രാം ബിസിയാണ്, ലോക്ക്ഡൗൺ കാലം അവധിക്കാലമല്ല; മകന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഗൗരി ഖാൻ
ചലച്ചിത്ര താരങ്ങളെപ്പോലെതന്നെ അവരുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെപ്പോലെതന്നെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് മകൻ അബ്രാമും. ഇപ്പോഴിതാ അബ്രാമിന്റെ ലോക്ക്ഡൗൺ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ‘അമ്മ ഗൗരി ഖാൻ. ഓൺലൈൻ ക്ലാസുകൾ ആയതിനാൽ മിക്കകുട്ടികൾക്കും ഇത് അവധിക്കാല തുല്യമാണ്. എന്നാൽ ഷാരൂഖ് ഖാന്റെ മകൻ അബ്രാമിപ്പോൾ വലിയ തിരക്കിലാണ്.
അബ്രാം വരയ്ക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഗൗരി ഖാൻ ഇൻസ്റ്റഗ്രാമിൽ വിശേഷങ്ങൾ പങ്കുവെച്ചത്. കുട്ടികൾ തനിയെ അവരുടെ ടൈം ടേബിൾ ഉണ്ടാക്കട്ടെ, മാതാപിതാക്കൾ അത് അപ്രൂവ് ചെയ്ത് നൽകു, ലോക്ക്ഡൗൺ കാലം അവധിക്കാലം അല്ല എന്നുമാണ് ഗൗരി ഖാൻ കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഷാരൂഖ് ഖാനും ഗൗരി ഖാനും മക്കളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇരുവരുടെയും ഇളയ മകനാണ് ഏഴു വയസുകാരനായ അബ്രാം. മുബൈയിൽ ധീരുഭായ് അംബാനി സ്കൂളിലാണ് അബ്രാം പഠിക്കുന്നത്.
Story Highlights:gowri khan shares photos of abram