എന്നും കാവലിരുന്നു, ഒടുവിൽ കമ്പനിയിൽ ജീവനക്കാരനായി നിയമിതനായി; പിന്നാലെ മികച്ച തൊഴിലാളിക്കുള്ള അവാർഡ് നേടി ശ്രദ്ധേയനാകുന്ന തെരുവുനായ
തെരുവുനായയെ ഏറ്റെടുത്ത് മാതൃകയാകുകയാണ് ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലർഷിപ്പ്. വെറുതെ ഏറ്റെടുക്കുകയല്ല, തെരുവുനായയായ ടക്സോൺ പ്രൈമിനെ കമ്പനിയിലെ ജീവനക്കാരനായി നിയമിക്കുകയായിരുന്നു ഹ്യുണ്ടായി. കൗതുകമെന്നു തോന്നാമെങ്കിലും മികച്ച തൊഴിലാളിക്കുള്ള അവാർഡ് വരെ കരസ്ഥമാക്കി കൂടുതൽ അമ്പരപ്പിക്കുകയാണ് ഇന്ന് ടക്സോൺ പ്രൈം.
തെരുവിൽ അലഞ്ഞുതിരിയുന്നതിനിടയിൽ ഹ്യുണ്ടായി പ്രൈം ഡീലർഷിപ്പ് ജീവനക്കാരോട് അടുക്കുകയായിരുന്നു ടക്സോൺ പ്രൈം. പിന്നാലെ ഹോണററി ജീവനക്കാരനായി സ്ഥാപനം നായയെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ മേയിലാണ് നായയെ ഹ്യുണ്ടായി പ്രൈം ഡീലർഷിപ്പ് സ്ഥാപനത്തിൽ നിയമിക്കുന്നത്.
ഹ്യുണ്ടായി പ്രൈം ഡീലർഷിപ്പ് സെയിൽസ് വിഭാഗത്തിൽ വരുന്ന ആളുകളെ സ്വീകരിക്കുന്ന ജോലിയാണ് ടക്സസോണിന്. കമ്പനിയിലെ മറ്റു ജീവനക്കാരാണ് നായക്ക് ഈ പേര് നൽകിയത്. മറ്റു തെരുവുനായകളെ പോലെ കുറച്ച് ബഹളമുണ്ടാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാറില്ല ടക്സോൺ.
വളരെ ശാന്തമായി ജീവനക്കാരോടും സ്ഥാപനത്തിലേക്ക് എത്തുന്നവരോടും പെരുമാറുന്ന നായയെ അതിന്റെ രീതികൾ കണ്ടിട്ടാണ് ഹ്യുണ്ടായി ഏറ്റെടുക്കുന്നത്. പുതിയ ജീവനക്കാരനെക്കുറിച്ച് ഹ്യുണ്ടായി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏകദേശം ഒരു വൈസ് പ്രായം വരുന്ന ടക്സോൺ, ഐ ഡി കാർഡും, ഇരിപ്പിടവും ഭക്ഷണവും, താമസവുമൊക്കെ ഉള്ള ജീവനക്കാരൻ കൂടിയാണ്.
Read More: ‘ചിരിയാണല്ലോ മനുഷ്യന് എപ്പോഴും ഒരു സമാധാനം’; മൺമറഞ്ഞ താരം കലാഭവൻ മണിയുടെ ആദ്യ അഭിമുഖം- അപൂർവ വീഡിയോ
മൃഗസ്നേഹത്തിൽ എന്നും മുൻപന്തിയിലാണ് ബ്രസീൽ. ടക്സോണിന് മുൻപ് ഒരു പൂച്ചയ്ക്ക് ജീവനക്കാരനായി നിയമനം നൽകി മറ്റൊരു സ്ഥാപനം ശ്രദ്ധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് ഇപ്പോൾ ടക്സോൺ പ്രൈം.
Story highlights-hyundai showroom adopts street dog