പ്രിയതമയ്‌ക്കൊപ്പം മിനിയേച്ചർ ഓണ സദ്യ- ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

August 27, 2020

മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. ഓണം വരവേൽക്കാൻ കുഞ്ചാക്കോ ബോബനും കുടുംബവും ഒരുങ്ങിക്കഴിഞ്ഞു. പ്രിയതമയ്‌ക്കൊപ്പമുള്ള മിനിയേച്ചർ സദ്യയുടെ ചിത്രം പങ്കുവെച്ച് ഓണത്തിന്റെ വരവറിയിക്കുകയാണ് താരം.

ഓണസദ്യയുടെ രൂപത്തിൽ മധുര പലഹാരങ്ങൾ വിളമ്പിയിരിക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഭാര്യ പ്രിയയുമുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ഇസഹാക്കിനൊപ്പമല്ലാതെ ഒരു ചിത്രം കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുനന്ത്. അതുകൊണ്ടു തന്നെ ഇസഹാക്ക് എവിടെയെന്നാണ് ആരാധകർ കമന്റിലൂടെ അന്വേഷിക്കുന്നത്.

ലോക്ക് ഡൗൺ കാലത്ത് ഇസഹാക്കിന്റെയും പ്രിയയുടെയും പഴയ കോളേജ് വിശേഷങ്ങളുമൊക്കെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. ഈ ഓണം കുഞ്ചാക്കോ ബോബൻ ആഘോഷമാക്കുന്നത് ഫ്‌ളവേഴ്‌സ് ടി വിയുടെ ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്കിലാണ്. അനിയത്തിപ്രാവിലെ സുധിയായി കുഞ്ചാക്കോ ബോബൻ ഓർമ്മകൾ പങ്കുവയ്ക്കുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Read More: സാരിയിൽ സുന്ദരിയായി അനിഘ; ഓണം വരവേറ്റ് പ്രിയതാരം

സിനിമാ തിരക്കിനിടയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങങ്ങള്‍ കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ ഇസഹാക്ക് വന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസഹാക്ക് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്.

Story highlights- kunchacko boban with wife