വിനയാന്വിതനായ ഒരു എട്ടാം ക്ലാസ്സുകാരൻ- ഓർമ്മചിത്രവുമായി എം ജയചന്ദ്രൻ
ഒട്ടേറെ സുന്ദര ഗാനങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. സിനിമയിലെന്ന പോലെ ടെലിവിഷൻ രംഗത്തും സമൂഹമാധ്യമങ്ങളിലുമെല്ലാം ജയചന്ദ്രൻ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെവേഗം തന്നെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, തന്റെ സ്കൂൾകാല ചിത്രവുമായി എത്തിയിരിക്കുകയാണ് എം ജയചന്ദ്രൻ.
1983ൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോഴുള്ള ചിത്രമാണ് എം ജയചന്ദ്രൻ പങ്കുവെച്ചത്. മന്നം റെസിഡൻഷ്യൽ ഹൈ സ്കൂളിനെ പ്രതിനിധീകരിച്ച് ഒരു ചാണ്ടങ്കിൽ പങ്കെടുത്ത ചിത്രമാണിത്. തിരുവനന്തപുരം തൈക്കാടുള്ള ചൈൽഡ് വെൽഫെയർ സൊസൈറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ ടി എം ജേക്കബിൾ നിന്നും സമ്മാനം വാങ്ങുന്ന നിമിഷമാണ് ചിത്രത്തിലെന്ന് എം ജയചന്ദ്രൻ കുറിക്കുന്നു.
ജയരാജ് വലിയശാലയിൽ പകർത്തിയ ചിത്രം, എം ജയചന്ദ്രൻ കർണാട്ടിക് സംഗീതത്തിൽ ഒന്നാം സ്ഥാനം വാങ്ങിയപ്പോഴുള്ളതാണ്. വളരെ വിനയത്തോടെ സമ്മാനം ഏറ്റുവാങ്ങുന്ന ജയചന്ദ്രന്റെ ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചത്. എന്നും മനസിൽ വിനയമുള്ളവനാണ് എം ജയചന്ദ്രൻ എന്ന് സുഹൃത്തുക്കളും കമന്റ്റ് ചെയ്തിരിക്കുന്നു.
Read More: ‘മഴേ, നീ തോരണം..നോവ് മാറണം’- മഴ കെടുതിക്കെതിരെ പാട്ടുമായി എം ജയചന്ദ്രൻ
കഴിഞ്ഞദിവസം, മഴക്കാലത്തിന്റെ നോവും നൊമ്പരവും പകർന്ന ‘രാക്കിളിതൻ വഴി മറയും..’ എന്ന ഗാനം ആലപിച്ച് എം ജയചന്ദ്രൻ ശ്രദ്ധ നേടിയിരുന്നു. 2004ൽ കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ എന്ന ചിത്രത്തിൽ എം ജയചന്ദ്രൻ തന്നെ ഈണം പകർന്ന ഗാനമാണിത്.
Story highlights-M Jayachandran’s Throwback photo