ഇനിയിപ്പോൾ നമ്മൾ നിൽക്കണോ,പോകണോ?- മമ്മൂട്ടിയുടെ മാസ്സ് ലുക്കിൽ അമ്പരന്ന് യുവതാരങ്ങൾ

August 16, 2020

പ്രായമെന്നും പിന്നോട്ടാണ് നടൻ മമ്മൂട്ടിക്ക്. 67 വയസ് പിന്നിട്ടിട്ടും ചെറുപ്പക്കാരേക്കാൾ ചുറുചുറുക്കുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. വർഷങ്ങളായി മലയാളത്തിലാകട്ടെ, അന്യഭാഷകളിലാകട്ടെ എല്ലാ അഭിമുഖങ്ങളിലും മമ്മൂട്ടി നേരിടുന്ന പ്രധാന ചോദ്യമാണ് എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് ആ ചോദ്യത്തിന് കൂടുതൽ പ്രസക്തിയുണ്ടാകുകയാണ് അദ്ദേഹത്തിന്റെ പുത്തൻ ലുക്കിലൂടെ.

വീട്ടിൽ വർക്ക്ഔട്ട് തിരക്കിലാണ് മമ്മൂട്ടി. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിനൊപ്പം അദ്ദേഹം പങ്കുവെച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രണ്ടു വർക്ക്ഔട്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ആരാധകരേക്കാൾ ആവേശത്തിലാണ് യുവതാരങ്ങൾ. ഇനിയിപ്പോൾ നമ്മൾ നിൽക്കണോ, പോകണോ? എന്നാണ് നടൻ ഷറഫുദ്ധീൻ കമന്റ്റ് ചെയ്തിരിക്കുന്നത്. അനുസിത്താര, സരയു മോഹൻ, പാർവതി നായർ, അദിതി രവി, തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിന് കമന്റുമായി എത്തി. നടൻ ധർമജൻ തന്റെ ഫേസ്ബുക്ക് പേജിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചാണ് അമ്പരപ്പ് അറിയിച്ചത്.

Story highlights- Mammootty new look