‘മണിയറയിലെ അശോകൻ’ ഓടിടി റിലീസിന്; പ്രദർശിപ്പിക്കാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ്

August 16, 2020

ദുൽഖർ സൽമാൻ ആദ്യമായി നിർമിക്കുന്ന മണിയറയിലെ അശോകൻ ഓടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്‌സാണ് ചിത്രം പ്രദർശനത്തിനെത്തുന്നുവെന്ന വിവരം പങ്കുവെച്ചത്. ആഗസ്റ്റ് 31ന് ചിത്രം എത്തുമെന്നാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് മണിയറയിലെ അശോകൻ. ചിത്രത്തിലെ നായകൻ കൂടിയായ ജേക്കബ് ഗ്രിഗറി നിർമ്മാണ പങ്കാളിയാണ്. ഗ്രിഗറിയുടെ നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ്. നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവുമൊക്കെയാണ് മണിയറയിലെ അശോകൻ പങ്കുവയ്ക്കുന്നത്. ശ്യാമ എന്ന കഥാപാത്രമായാണ് അനുപമ ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രത്തിൽ സഹസംവിധായിക കൂടിയാണ് അനുപമ.  ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ,ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ്, തുടങ്ങി ഒട്ടേറെ താരങ്ങൾ ‘മണിയറയിലെ അശോകനി’ൽ അണിനിരക്കുന്നുണ്ട്.

Read More: പെയ്യും നിലാവുള്ള രാവിൽ..; പ്രണയം പങ്കുവെച്ച് ‘മണിയറയിലെ അശോകനും’ ശ്യാമയും- വീഡിയോ ഗാനം

ചിത്രത്തിന്റെ ഛായാഗ്രഹകനായ സജദ് കക്കു, സ്‌ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരും പുതുമുഖങ്ങളാണ്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തെ കൂടാതെ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ‘കുറുപ്പ്’, നിർമ്മിക്കുന്നതും വേഫെയറര്‍ ഫിലിംസാണ്.

Story highlights- maniyarayile ashokan OTT release through Netflix