‘എന്തേ ഇന്നും വന്നില്ലാ..’- ഗായകർക്കായി പുതിയ ചലഞ്ചുമായി കൈലാസ് മേനോൻ; ഏറ്റെടുത്ത് ഹരിശങ്കർ
സംഗീത ലോകത്ത് ഇന്ന് ഏറ്റവുമധികം ചർച്ചയാകാറുള്ള സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. പുതിയ ആശയങ്ങളിലൂടെ പഴയ സുന്ദര ഗാനങ്ങളെ വീണ്ടും സജീവമാക്കാൻ ഇപ്പോഴും കൈലാസ് മേനോൻ ശ്രദ്ധിക്കാറുണ്ട്. ചന്ദനമണി സന്ധ്യയുടെ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നതിനായി ഒരു ചലഞ്ചുമായി എത്തിയിരുന്നു കൈലാസ് മേനോൻ. വീണ്ടും അങ്ങനെയൊരു പഴയ ഗാനത്തിലേക്ക് അദ്ദേഹം സംഗീത പ്രേമികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് പുതിയ ചലഞ്ചിലൂടെ.
‘എന്തേ ഇന്നും വന്നില്ലാ..’എന്ന ഗാനം ആലപിക്കാനാണ് കൈലാസ് ചലഞ്ച് ചെയ്തിരിക്കുന്നത്. 2003ൽ റിലീസ് ചെയ്ത ഗ്രാമഫോൺ എന്ന ചിത്രത്തിലെ സുന്ദര ഗാനമാണിത്. ഒരുപക്ഷെ, മലയാളികൾ എന്നും നെഞ്ചിലേറ്റിയ ഗാനം. വിദ്യാസാഗർ സംഗീതം പകർന്ന് പി ജയചന്ദ്രൻ ആലപിച്ച ഗാനം കൈലാസ് മേനോനും ആലപിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പാട്ടു പൂർത്തിയാക്കിയെങ്കിലും തനിക്ക് പട്ടയ ഒരു തെറ്റും അദ്ദേഹം വ്യക്തമാക്കുന്നതുണ്ട്. തെറ്റിച്ചത് സംഗീതപ്രേമികൾക്കായി അദ്ദേഹം പങ്കുവെച്ചു.
എന്തേ ഇന്നും വന്നില്ലാ എന്ന ഹാഷ്‌ടാഗോടെയാണ് പാട്ട് പാടി വീഡിയോ പങ്കുവയ്‌ക്കേണ്ടത് എന്നും കൈലാസ് മേനോൻ കുറിക്കുന്നു. പിന്നാലെ ചലഞ്ച് ഏറ്റെടുത്ത് ഗായകൻ ഹരിശങ്കറും രംഗത്ത് വന്നു. ഹരിശങ്കറിനെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന കൈലാസ്, നിന്റെ ശബ്ദത്തിൽ ക്ലാസ്സിക് ഗാനങ്ങൾ കേൾക്കാൻ എപ്പോഴും ഇഷ്ടമാണെന്നും പറയുന്നു.
Read More: എട്ടു ഭാഷകൾ കൈകാര്യം ചെയ്യും, സന്ദേശങ്ങൾ അയക്കും; സ്മാർട്ടായി മാസ്‌ക്
നേരത്തെ ‘ചന്ദനമണി സന്ധ്യകളുടെ..’ എന്നാരംഭിക്കുന്ന പ്രജയിലെ ഗാനം, കൈലാസ് മേനോന്റെ ചലഞ്ചിന്റെ ഭാഗമായി ജ്യോത്സന, കെ എസ് ഹരിശങ്കർ, സിത്താര തുടങ്ങിയ ഗായകർ ഏറ്റെടുത്തിരുന്നു. ഇങ്ങനെയുള്ള ചലഞ്ചുകളുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൈലാസ് മേനോൻ.
Story highlights-musical challenge by k s harisankar