കസവ് ചേലിൽ സുന്ദരിയായി ഒരുങ്ങിയിരിക്കുന്ന പ്രാർത്ഥന; ചിത്രം പങ്കുവെച്ച് പൂർണിമ ഇന്ദ്രജിത്ത്

August 29, 2020

‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താര ജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.

അതേസമയം പാട്ടിന് പുറമെ വെസ്റ്റേൺ ഡാൻസിന് ചുവട് വെയ്ക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ കസവ് ചേലിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രാർത്ഥനയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കസവ് സാരിയുടുത്ത് മുടി കളർ ചെയ്ത് വളരെ സ്റ്റൈലിഷ് ആയി പ്രത്യക്ഷപ്പെടുന്ന പ്രാർത്ഥനയുടെ ചിത്രത്തിനൊപ്പം പായസം വേണം അടിക്കുറിപ്പും പൂർണിമ നൽകിയിട്ടുണ്ട്.

View this post on Instagram

എനിക്ക് പായസം വേണം🤤

A post shared by Prarthana (@prarthanaindrajith) on

നടിയും ഗായികയുമായ മമ്ത മോഹൻദാസിന്റെ പാട്ടിന് താളമിട്ട പ്രാർത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇംഗ്ലീഷ് പാട്ടുപാടുന്ന മമ്തയ്‌ക്കൊപ്പം ഗിറ്റാറിൽ താളമിട്ട കൊച്ചുമിടുക്കി പ്രാർത്ഥന ഇന്ദ്രജിത്തും മമ്തയും ഒരുമിച്ചുള്ള  വീഡിയോ മമ്തയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പാട്ടും ചിത്രങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രാർത്ഥനയ്ക്കുമുണ്ട് അച്ഛനെയും അമ്മയേയും പോലെ നിരവധി ആരാധകർ.

Story Highlights: prarthana Indrajith onam costume images