‘എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണാനും സാധിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്’ – നാരങ്ങ വിളവെടുത്ത സന്തോഷം പങ്കുവെച്ച് പ്രീതി സിന്റ

August 29, 2020

ലോക്ക് ഡൗൺ കാലത്ത് താരങ്ങളെല്ലാം കൃഷി തിരക്കുകളിലായിരുന്നു. അടുക്കളത്തോട്ടങ്ങളുടെ വിശേഷങ്ങളുമായി ഒട്ടേറെ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ തന്റെ അടുക്കളത്തോട്ടത്തിൽ വിളഞ്ഞ നാരങ്ങയുമായി സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടി പ്രീതി സിന്റ.

‘ക്ഷമിക്കണം, സുഹൃത്തുക്കളെ, എന്റെ ചെറിയ അടുക്കളത്തോട്ടത്തെ കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്. അത് പ്രകടിപ്പിക്കാതിരിക്കാൻ സാധിക്കുന്നില്ല. എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണാനും സാധിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്. ഇത് സാധ്യമാക്കിയ അമ്മയ്ക്ക്..നിങ്ങളൊരു റോക്ക്സ്റ്റാറാണ്’ നാരങ്ങയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രീതി സിന്റ കുറിക്കുന്നു. വിളവെടുപ്പിന്റെ വീഡിയോയാണ് താരം പങ്കുവെച്ചത്.

Read More:ഓണത്തിന് ഓൺലൈൻ റിലീസിനൊരുങ്ങുന്ന മലയാള സിനിമകൾ

ഗാർഡനിംഗിലും കൃഷിയിലുമൊക്കെ അതീവ തൽപരയാണ് പ്രീതി സിന്റ. ലോക്ക് ഡൗൺ സമയത്ത് കൃഷിപാഠങ്ങൾ പഠിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രീതി സിന്റ പങ്കുവെച്ചിരുന്നു.ഭർത്താവ് ജീൻ ഗുഡ്‌നോഫിനൊപ്പം ലോസ് ഏഞ്ചൽസിലാണ് പ്രീതി സിന്റ. ഒപ്പം അമ്മയുമുണ്ട്. ലോസ് ഏഞ്ചൽസിലെ അടുക്കളത്തോട്ടത്തിലാണ് താരം കൃഷി ഒരുക്കിയിരിക്കുന്നത്.

Story highlights- preity zinta’s kitchen garden