ധോണിയെ നേരിട്ടുകാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും മാത്രമായി പ്രതിഫലം പോലും നോക്കാതെ ജോലിചെയ്ത കാലം- ഓർമ്മകൾ പങ്കുവെച്ച് രൺവീർ സിംഗ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചത് ക്രിക്കറ്റ് ആരാധകരെ വലിയ നിരാശയിലാക്കിയിരിക്കുകയാണ്. അതേ സങ്കടവും നിരാശയും ധോണിയുടെ വലിയ ആരാധകനായ ബോളിവുഡ് താരം രൺവീർ സിംഗിനും പങ്കുവയ്ക്കാനുള്ളത്. ഇരുപത്തിരണ്ടാം വയസിൽ ധോണിയെ നേരിൽ കണ്ടപ്പോൾ പകർത്തിയ ചിത്രങ്ങൾക്കൊപ്പം വൈകാരികമായ ഒരു കുറിപ്പാണു രൺവീർ പങ്കുവെച്ചിരിക്കുന്നത്.
ധോണിയെ കാണാൻ വേണ്ടി മാത്രം തുച്ഛമായ ശമ്പളത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത കഥയാണ് രൺവീർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ജീവിതത്തിൽ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007/08 ൽ കർജത്തിലെ എൻഡി സ്റ്റുഡിയോയിൽ വെച്ച് പകർത്തിയതാണ്. അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്ന അന്ന് എനിക്ക് ഏകദേശം 22 വയസ്സായിരുന്നു. ആ പരസ്യ ചിത്രത്തിൽ എംഎസ് ധോണി ഉൾപ്പെട്ടതുകൊണ്ട് മാത്രമാണ് ജോലി തിരഞ്ഞെടുത്തത്. എനിക്ക് അമിത ജോലിയും കുറഞ്ഞ ശമ്പളവുമായിരുന്നു, പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. കാരണം എന്റെ ആത്മാർത്ഥമായ പരിശ്രമത്തിനുള്ള പ്രതിഫലമെന്ന നിലയിൽ, എംഎസ്‌ഡിയെ കണ്ടുമുട്ടാനും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാനും എനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ പ്രവർത്തിച്ചത്. ഒടുവിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ ആകെ അമ്പരന്നുപോയി.വളരെ താഴ്മയുള്ളവനും കൃപ നിറഞ്ഞവനുമായിരുന്നു അദ്ദേഹം. അതോടെ അദ്ദേഹത്തോടുള്ള എന്റെ സ്നേഹവും ആദരവും ബഹുമാനവും കൂടുതൽ ശക്തമായി.ഞാൻ എന്റെ ആദ്യ സിനിമ ചെയ്തതിനുശേഷം, ഞങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റ് സപ്ന എന്നെ വിളിച്ച് പറഞ്ഞു, ‘ നിങ്ങൾ ഒരു വലിയ എം.എസ്.ഡി ആരാധകനാണെന്ന് എനിക്കറിയാം, അദ്ദേഹം മെഹ്ബൂബ് സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നടത്തുന്നുണ്ട്, വന്ന് അദ്ദേഹത്തെ കാണു’.അന്നും ഞാൻ ആവേശത്തോടെ അദ്ദേഹത്തെ കാണാൻ ഓടി. നമ്മുടെ മഹത്തായരാഷ്ട്രത്തിന് മഹത്വം നൽകി കോടിക്കണക്കിന് ഹൃദയങ്ങൾ അഭിമാനത്തോടെ നിറച്ചതിനും മഹി ഭായ്ക്ക് നന്ദി’. രൺവീർ സിംഗ് കുറിക്കുന്നു.
Story highlights- Ranveer singh abou M S Dhoni