അമല പോളിന്റെ ‘ആടൈ’ ബോളിവുഡിലേക്ക്; കാമിനിയാകാൻ ശ്രദ്ധ കപൂർ
അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലിവിളി നിറഞ്ഞതും ശക്തവുമായ കഥാപാത്രമാണ് ‘ആടൈ’ സിനിമയിലെ കാമിനി. നിരൂപക പ്രശംസ നേടിയ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിൽ നടി ശ്രദ്ധ കപൂർ നായികയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രത്ന കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അമല പോളായിരുന്നു കേന്ദ്ര കഥാപാത്രം. അമലയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോഴും രത്ന കുമാർ തന്നെയാണ് സംവിധാനം. മറ്റു താരങ്ങളെ കുറിച്ചോ അണിയറപ്രവർത്തകർ കുറിച്ചോ പുറത്തുവിട്ടിട്ടില്ല.
ശ്രദ്ധ കപൂറുമായി പ്രാഥമിക ചർച്ച നടത്തിയതായും, നടി താല്പര്യം പ്രകടിപ്പിച്ചതായും ബോളിവുഡ് റീമേക്ക് അവകാശം സ്വന്തമാക്കിയ അരുൺ പാണ്ഡ്യനാണ് സൂചന നൽകിയത്. അതേസമയം, മികച്ച ചിത്രങ്ങൾ തേടി വരാതിരുന്ന സമയത്താണ് മുഖ്യ കഥാപത്രമാകാൻ ആടൈയിൽ അവസരം ലഭിച്ചതെന്ന് അമല പോൾ അഭിമുഖങ്ങളിൽ വ്യകത്മാക്കിയിരുന്നു. ഇപ്പോൾ ബോളിവുഡിലും സജീവമാകാനൊരുങ്ങുകയാണ് നടി.
2019 ജൂലൈ 19ന് റിലീസ് ചെയ്ത ചിത്രമാണ് ‘ആടൈ’. മാധ്യമപ്രവർത്തകയായ കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തിൽ അവതരിപ്പിച്ചത്. വയലൻസും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രമായിരുന്നു ‘ആടൈ’. പ്രവീൺ കുമാറും ഊർക്ക ബാൻറ്റും ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.
2010ൽ പുറത്തിറങ്ങിയ തീൻ പത്തിയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രദ്ധ കപൂർ. 2013ൽ പുറത്തിറങ്ങിയ ‘ആഷിഖി 2’ എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു.ശേഷം വാണിജ്യ വിജയമായിരുന്ന ‘ഏക് വില്ലനി’ലും ‘ഹൈദറിലും’ അഭിനയിച്ചതോടെ ബോളിവുഡിൽ താരമൂല്യമുള്ള നായികമാരിലൊരാളായി ശ്രദ്ധ മാറി.
Story highlights- shradha kapoor to star in hindi remake of amala paul’s aadai