കുറുവടി പ്രയോഗത്തിലൂടെ വൈറലായ മുത്തശ്ശിക്ക് സ്‌നേഹസമ്മാനവുമായി ബോളിവുഡ് താരം സോനു സൂദ്
പട്ടിണി മാറ്റി തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു നീളന്‍ കോലുമായി റേഡിലിറങ്ങിയ മുത്തശ്ശിയെ ആരും മറന്നുകാണില്ല. പ്രായത്തെ വെല്ലുന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന മുത്തശ്ശിയുടെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ മുത്തശ്ശിക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.
ഇത്തരത്തില്‍ സഹായം വാഗ്ദാനം ചെയ്ത ബോളിവുഡ് താരം സോനു സൂദ് തന്റെ വാക്കു പാലിച്ചു. പൂനെ സ്വദേശിയായ 85 വയസുള്ള ശാന്താഭായി പവാര്‍ എന്ന മുത്തശ്ശിയാണ് റോഡരികില്‍ അഭ്യാസ പ്രകടനം നടത്തി ശ്രദ്ധ നേടിയത്. മാസ്‌ക് ധരിച്ച് തെരുവില്‍ വടി ചുഴറ്റി അഭ്യാസപ്രകടനം നടത്തുന്ന മുത്തശ്ശിയുടെ കുറുവടി പ്രകടനം അതിവേഗം സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞു.
Read more: ലയിച്ചുപാടി ശ്രീക്കുട്ടി; സൈബർ ലോകത്തിന്റെ മനം കവർന്ന പാട്ട് വീഡിയോ
വീഡിയോ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ശാന്താഭായി പവാറിനെ കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ക്കായി ഒരു പരിശീലന സ്‌കൂള്‍ ആരംഭിക്കാന്‍ താല്‍പര്യം ഉണ്ടെന്നും സോനു സൂദ് അറിയിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്വയം സംരക്ഷണത്തിനായി ആയോധന കല പ്രയോജനപ്പെടുത്താന്‍ ആ പരിശീലന കളരി സഹായകമാകുമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ശാന്താഭായി മുത്തശ്ശിക്കുവേണ്ടി പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളേയും ചെറിയ കുട്ടികളേയും ആയോധന കല പഠിപ്പിക്കുക എന്നതാണ് ഈ സ്‌കൂളിന്റെ ലക്ഷ്യം.
എട്ട് വയസുമുതല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ശാന്താഭായി. പിതാവില്‍ നിന്നാണ് ഇവര്‍ അഭ്യാസപ്രകടനങ്ങള്‍ പഠിച്ചെടുത്തത്. വര്‍ഷങ്ങളായുള്ള കുടുംബത്തിന്റെ ഉപജീവന മാര്‍ഗവും ഇതാണ്.
Story highlights: Sonu Sood Opens Martial Arts Training School For Viral Grandma