രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശീലമാക്കാം മഞ്ഞൾ ചായ
കർക്കിടക മാസം ആരംഭിച്ചതു മുതൽ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട് മിക്കവരും. കൊറോണ വൈറസും മഴക്കാല പകർച്ചവ്യാധികളും ഒക്കെ പിടിമുറുക്കിയിരിക്കുന്ന ഇക്കാലയളവിൽ ശരീരത്തിന് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ട കാര്യം. ഇതിന് ഏറ്റവും അനുയോജ്യമായ ഒരു മാർഗമാണ് മഞ്ഞൾ ചായ ശീലമാക്കുക എന്നത്.
വീടുകളിൽ സാധാരണയായി കാണാറുള്ള മഞ്ഞൾ ഏറെ ഔഷധ ഗുണങ്ങൾ ഉള്ള ഒന്നാണ്. മഞ്ഞൾ പാലിനൊപ്പം ചേർത്ത് സേവിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. മഞ്ഞൾ പാലിനൊപ്പം ചേരുമ്പോൾ അത് ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. പ്രകൃത്യായുണ്ടാകുന്ന പകർച്ചവ്യാധികളേയും മറ്റ് അസുഖങ്ങളേയും പ്രതിരോധിയ്ക്കാനുള്ള ശക്തി ഇതിനുണ്ട്, പല രോഗാണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിയ്ക്കുന്നു. ഇത് മികച്ച ഒരു രക്തശുദ്ധീകരണിയും ക്ലെൻസറും ആണ്. ഇതിന് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിന്റെ ചംക്രമണം വർദ്ധിപ്പിക്കനുമുള്ള കഴിവുണ്ട്. രക്തധമനികളിലെ മാലിന്യങ്ങളെ അലിയിച്ച് രക്തയോട്ടം സുഗമവും സുരക്ഷിതവുമാക്കാൻ ഈ പാനീയം ഫലപ്രദമാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.
ഇതിന് പുറമെ മഞ്ഞളിന് പലതുണ്ട് ഗുണങ്ങൾ. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍. മഞ്ഞൾ മിക്ക ഭക്ഷണങ്ങളിലും ഉൾപ്പെടുത്താറുണ്ട്. പച്ചക്കറികളിലെ വിഷം നീക്കാനും മുറിവുണക്കാനും സൗന്ദര്യസംരക്ഷണത്തിനും വരെ മഞ്ഞളിന്റെ സ്ഥാനം വളരെ വലുതാണ്. അതുപോലെത്തന്നെ വിട്ടുമാറാത്ത ജലദോഷത്തിനും അലർജിക്കും വരെ ഉത്തമപരിഹാരമാണ് മഞ്ഞൾ. ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എന്നാൽ നാം ഉപയോഗിക്കുന്ന മഞ്ഞളിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷം മാത്രം വേണം ഉപയോഗിക്കാൻ. കാരണം ഇന്ന് കടകളിൽ നിന്നും മറ്റും വാങ്ങിക്കുന്ന മിക്ക വസ്തുക്കളിലും വിഷാംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ സാധനങ്ങൾ ഗുണമേന്മയിൽ മികച്ചതാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങിക്കുക.
Story Highlights: turmeric tea boost immunity