അറിയാം മഞ്ഞള്‍ ചായയുടെ ചില ഗുണങ്ങള്‍

August 5, 2022

മണ്ണിനടിയിലെ പൊന്ന് എന്നാണല്ലോ മഞ്ഞളിനെക്കുറിച്ച് പണ്ടുള്ളവര്‍ പറയാറ്. ഒരര്‍ത്ഥത്തില്‍ ഇത് സത്യം തന്നെയാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പൊന്നിന്റെ പത്തരപകിട്ടുണ്ട് മഞ്ഞളിന്. മഞ്ഞളില്ലാത്ത വീടുകള്‍ പോലും അപൂര്‍വ്വമാണ്. മഞ്ഞള്‍ ചായയും ഇന്ന് പലര്‍ക്കും പരിചിതമാണ്. ഗ്രീന്‍ ടീ, ജിഞ്ചര്‍ ടീ, ബ്ലൂ ടീ എന്നിവയുടെ ഗണത്തിലാണ് മഞ്ഞള്‍ ചായയുടെയും സ്ഥാനം. ആരോഗ്യകാര്യത്തില്‍ മഞ്ഞള്‍ചായ ഏറെ മുന്നിലാണ്. മഞ്ഞള്‍ ചായയുടെ ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.

ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നിര്‍വീര്യമാക്കാന്‍ മഞ്ഞള്‍ ചായ സഹായിക്കും. മഞ്ഞളില്‍ ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദോഷകരമായ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും. അതുകൊണ്ടുതന്നെ മഞ്ഞള്‍ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ജീവിതശൈലിയുടെ ഭാഗമായി ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ചായ ഉത്തമപരിഹാരമാണ്. മഞ്ഞള്‍ ചായയില്‍ അല്‍പം പുതിന ഇലയോ തുളസി ഇലയോ ചേര്‍ത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും.

കരള്‍സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും മഞ്ഞള്‍ ചായ ശീലമാക്കുന്നത് നല്ലതാണ്. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ദിവസവും മഞ്ഞള്‍ ചായകുടിക്കുന്നത് നല്ലതാണ്. അതുപോലെതന്നെ കാന്‍സര്‍ വരാതിരിക്കാനും മഞ്ഞള്‍ ചായ നല്ലതാണ്. മഞ്ഞളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

Read Also: വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ താരമായി ഗോപിക; ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് ആരാധകർ

ഇത്തരത്തില്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ട് മഞ്ഞള്‍ ചായയ്ക്ക്. മഞ്ഞള്‍ചായ ഉണ്ടാക്കുന്നതിനായ് അല്പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കണം. ഇഞ്ചിക്ക് പകരം കറുവപട്ടയോ പുതിന ഇലയോ ചേര്‍ക്കുന്നതും നല്ലതാണ്. മധുരം ആവശ്യമുള്ളവര്‍ക്ക് വേണമെങ്കില്‍ ഒരല്പം മധുരവും ചേര്‍ക്കാം.

Story highlights- benefits of turmeric tea

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!