“ആസ്വദിക്കാൻ ആഘോഷിക്കാൻ, ചൂടോടെ ഒരു കപ്പ്”; കോഫിയിൽ അടങ്ങിയിരിക്കുന്ന മാജിക്?

October 1, 2023

സ്ട്രെസ് ആയിക്കോട്ടെ, സന്തോഷമായിക്കോട്ടെ, ഇനി ചുമ്മാ ഇരുന്ന് വൈകുന്നേരം ആസ്വദിക്കാൻ പോലും ഒരു കപ്പ് കാപ്പി കൂട്ട് പിടിക്കുന്നവരാണ് നമ്മളിൽ പലരും. ഇന്ന് ഇന്‍റര്‍നാഷണല്‍ കോഫി ഡേ ആണ്. കാപ്പി പ്രേമികളുടെ ഇഷ്ട ദിവസം. ഒരു ചൂട് കോഫിയിൽ സന്തോഷം കണ്ടെത്തുന്നവരുണ്ട്. എന്തായിരിക്കും കോഫിയെ ഇത്ര പ്രിയപെട്ടതാക്കുന്നത് എന്ന് ആലോചിട്ടുണ്ടോ? (International Coffee day)

ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ കോഫി നല്ലൊരു മാർഗമാണ്. മാത്രവുമല്ല, മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണെന്ന് ഗവേഷകരും പറയുന്നു. ഹൃദ്രോഗം- പ്രമേഹം പോലെയുള്ള പല അസുഖങ്ങളെയും ചെറുക്കാന്‍ കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ സഹായകമാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

Read also: ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു- ആദരാഞ്ജലികൾ നേർന്ന് സിനിമാലോകം

എന്തൊക്കെയാണ് കാപ്പിയുടെ ഗുണങ്ങൾ എന്ന് പരിശോധിക്കാം. ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുന്നതിനൊപ്പം പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്. കൂടാതെ കാപ്പിയിലടങ്ങിയിട്ടുള്ള ‘ക്ലോറോജെനിക് ആസിഡ്’ പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നു. ഒപ്പം ചർമത്തിനും കാപ്പി നല്ലതാണ്. പക്ഷെ അമിതമായാൽ എന്തും ആപത്താണ് എന്നും ഓർക്കേണ്ടതാണ്.

Story highlights – International Coffee day