തുടർച്ചയായി ക്ഷീണമാണോ, രോഗപ്രതിരോധശേഷി കുറയാൻ സാധ്യത; ലക്ഷണങ്ങൽ അറിയാം

January 5, 2024

ശരീരത്തിന്റെ വണ്ണമോ കഴിക്കുന്ന ആഹാരത്തിന്റെ അളവോ അനുസരിച്ചല്ല ഒരാളുടെ ആരോഗ്യത്തെ വിലയിരുത്തേണ്ടത്. മറിച്ച്, പ്രതിരോധ ശേഷി വിലയിരുത്തിയാണ്. കാലഘട്ടത്തില്‍ ഏറ്റവുമധികം പ്രസക്തിയുള്ള കാര്യമാണ് പ്രതിരോധശേഷി. എന്നാല്‍, എങ്ങനെയാണ് ശരീരം രോഗങ്ങളെ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് അറിയുന്നത്? ചില ലക്ഷണങ്ങളിലൂടെ പ്രതിരോധ ശേഷി വിലയിരുത്താം. ( Symptoms of weak immunity power )

പതിവായി ജലദോഷം വരുന്നത് ഒരാളുടെ പ്രതിരോധ ശേഷിയുടെ ദുര്‍ബലതയാണ് കാണിക്കുന്നത്. ഇങ്ങനെ പതിവായി ജലദോഷം വരുന്നത് ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സ്ഥിരമായി വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് രോഗപ്രതിരോധ ശേഷിയുടെ കുറവിന്റെ സൂചനയാണ്. വയറിന്റെ ആരോഗ്യം ശരിയല്ലെങ്കില്‍ ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഏത് തരത്തിലുള്ള അസുഖം വന്നാലും വളരെ വൈകി മാത്രം രോഗം ഭേദമാകുന്നത് മതിയായ പ്രതിരോധ ശേഷി ഇല്ലാത്തതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ ആഹാരവും ജീവിതരീതിയുമൊക്കെ മാറ്റി പ്രതിരോധ ശേഷി തിരികെ പിടിക്കാം.

Read Also : ദുരന്തമുഖത്ത് ഭക്ഷണമില്ലാതെ 24 മണിക്കൂര്‍; 4 മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പൊലീസ് ഓഫിസര്‍

രോഗപ്രതിരോധ ശേഷി കുറവായതിനാലാണ് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത്. രാത്രിയില്‍ നന്നായി ഉറങ്ങിയാലും ക്ഷീണം അനുഭവപ്പെടുന്നത് രോഗപ്രതിരോധ ശേഷിയുടെ താളപ്പിഴയാണ് സൂചിപ്പിക്കുന്നതെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

Story highlights : Symptoms of weak immunity power