ചേട്ടന്റെ ക്യാമറയ്ക്ക് മുന്നിൽ നൃത്തംചെയ്ത് വേദ; വീഡിയോ പങ്കുവെച്ച് സരിത ജയസൂര്യ

August 14, 2020
veda

വെള്ളിത്തിരയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാറുള്ള ചലചിത്ര താരങ്ങൾക്ക് നിരവധിയാണ് ആരാധകർ. സിനിമ വിശേഷങ്ങൾക്കൊപ്പം താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ചലച്ചിത്ര താരങ്ങളെപ്പോലെത്തനെ അവരുടെ മക്കളും പലപ്പോഴും നിരവധി ആരാധകരെ സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഏറെ ജനപ്രീതി നേടിയ നടനും കുടുംബവുമാണ് ജയസൂര്യയും കുടുംബവും. അച്ഛൻ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടുമ്പോൾ മകൻ അദ്വൈതിനും നിരവധിയാണ് ആരാധകർ. ഷോർട്ട് ഫിലിം സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും അദ്വൈതും പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.

അച്ഛനും ചേട്ടനുമൊപ്പം ഇപ്പോൾ കുഞ്ഞു വേദയ്ക്കുമുണ്ട് നിരവധി സോഷ്യൽ മീഡിയ സുഹൃത്തുക്കൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്ത ചുവടുകളുമായി എത്തുന്ന വേദയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചേട്ടൻ അദ്വൈതാണ് വേദയുടെ നൃത്ത വീഡിയോ ക്യാമറയിൽ പകർത്തുന്നത്. ‘യാദ് പിയാ കി ആനേ ലെഗി ’ എന്ന ഹിന്ദി ഗാനത്തിനാണ് വേദ ചുവടുവയ്ക്കുന്നത്. മനോഹരമായി നൃത്തം ചെയ്യുന്ന വേദയ്ക്ക് നിരവധിപ്പേർ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. സരിത ജയസൂര്യയുടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് അഭിനന്ദനവുമായി സാനിയ ഈയപ്പൻ, ജോമോൾ, മഞ്ജു പിള്ള തുടങ്ങി സിനിമ മേഖലയിൽ നിന്നുള്ള നിരവധിപ്പേരും എത്തിയിരുന്നു.

Read also: അച്ഛനും അമ്മയ്ക്കും ഒപ്പം പൃഥ്വിയും ഇന്ദ്രനും; ഒരേസമയം കാലും കൈയും ഉപയോഗിച്ച് നാല് ചിത്രങ്ങൾ വരച്ച് അനസ്, അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

നേരത്തേയും വേദയുടെ നൃത്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛൻ ജയസൂര്യയ്ക്ക് ഒപ്പം കുസൃതി കാട്ടുന്ന വേദയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ജയസൂര്യ. സൂഫിയും സുജാതയുമാണ് ജയസൂര്യയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. താരത്തിന്റേതായി ‘കത്തനാര്‍’, ‘രാമസേതു’ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story Highlights: Veda Jayasurya Dance Video