മനോഹരമായ ഒരു നൃത്തം പോലെ, ഗ്ലാസിലേക്ക് ചായ പകരുന്നതിലുമുണ്ട് കല; അതിശയിപ്പിക്കും ഈ പെണ്‍കുട്ടി

August 20, 2020
woman pours tea like an artist viral video

‘ചേട്ടാ ഒരു ചായ’ എന്നു പറഞ്ഞ് ചായക്കടയില്‍ കയറാറുണ്ട് നാം പലപ്പോഴും (കൊവിഡ് കാലത്തിന് മുന്‍പ്). കപ്പില്‍ നിന്നും ഗ്ലാസിലേക്കും തിരിച്ചും നീട്ടി ഒഴിച്ച് പതപ്പിച്ച ചായ നമ്മുടെ അടുത്തേക്ക് എത്തുമ്പോള്‍ നാം ആസ്വദിച്ച് കുടിക്കുന്നു. എന്നാല്‍ ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും കപ്പില്‍ നിന്നും ഗ്ലാസിലേക്ക് ചായ പകരുന്നതിലുള്ള പാചകക്കാരന്റെ വൈഭവം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും അല്‍പം വ്യത്യസ്തമായ ഒരു ചായ പകര്‍ത്തല്‍ വീഡിയോയാണ്. ഒരു പെണ്‍കുട്ടിയാണ് ഈ വീഡിയോയിലെ താരം. അതിശയിപ്പിക്കുന്ന തരത്തിലാണ് ഈ പെണ്‍കുട്ടി പാത്രത്തില്‍ നിന്നും ഗ്ലാസിലേക്ക് ചായ പകര്‍ത്തുന്നത്. കൃത്യമായ രീതിയില്‍ കൈകള്‍ ചലിപ്പിച്ചുകൊണ്ട് ചായ പകര്‍ത്തലും ക്രിയാത്മകമാക്കിയിരിക്കുകയാണ് ഈ മിടുക്കി.

Read more: ഹാസ്യം, കരുണം, വീരം… സമൂഹമാധ്യമങ്ങളില്‍ വൈറലായി കുഞ്ഞു രസഭാവങ്ങള്‍

എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയ ഏറെ ജനപ്രിയമായതു കൊണ്ടുതന്നെ ഇത്തരത്തില്‍ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. സൈബര്‍ ഇടങ്ങളില്‍ ഇത്തരം കാഴ്ചകള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിക്കാറുള്ളതും.

Story highlights: woman pours tea like an artist viral video